city-gold-ad-for-blogger
Aster MIMS 10/10/2023

ചെറിയ വലിയ പ്രണയസാഫല്യത്തിന് ഒരു വയസ്

കാസര്‍കോട്: (www.kasargodvartha.com 26.11.2014) കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും ഇവരുടെ മനസിലെ സ്‌നേഹത്തിന്റെ ആഴം വളരെ വലുതാണ്. സര്‍ക്കസ് കൂടാരത്തില്‍ നിന്ന് മൊട്ടിട്ട പ്രണയം പൂത്തതിനും കായ്ച്ചതിനുമെല്ലാം ഓരോ സര്‍ക്കസ് കൂടാരത്തിലും സഹപ്രവര്‍ത്തകര്‍ സാക്ഷികളായിരുന്നു.

തങ്ങളുടെ പ്രണയസാഫല്യത്തിന്റെ ഒരു വര്‍ഷം അവര്‍ ആഘോഷിച്ചതും സര്‍ക്കസിനോടും സഹപ്രവര്‍ത്തകരോടുമൊപ്പം തന്നെ. കാസര്‍കോട് നടക്കുന്ന ജംബോ സര്‍ക്കസിലെ താരദമ്പതികളായ അനാദി സര്‍ക്കാറിന്റെയും അപ്‌സരയുടെയും വിവാഹത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങ് പ്രസ്‌ ക്ലബില്‍ നടന്നപ്പോള്‍  ഈ ഇത്തിരിക്കുഞ്ഞന്മാര്‍ക്ക് ആശംസകളും മധുരവുമായി സഹപ്രവര്‍ത്തകരും ഒപ്പം മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു.

ബംഗാള്‍ സ്വദേശിയായ അനാദി സര്‍ക്കാറും നേപ്പാള്‍ സ്വദേശിനി അപ്‌സരയും ജംബോ സര്‍ക്കസില്‍ വന്ന കാലം മുതല്‍ നല്ല സുഹൃത്തുക്കളായിരുന്നു. നാലടി പൊക്കക്കാരിയായ റിങ് ഡാന്‍സര്‍ അപ്‌സരയ്ക്ക് മൂന്നരയടി പൊക്കമുള്ള തമ്പിലെ ഉയരങ്ങളില്‍ വായു അഭ്യാസം കാണിക്കുന്ന അനാദി സര്‍ക്കാറിനോട് തോന്നിയ അടുപ്പം എപ്പോഴോ സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. കൊല്ലത്ത് ജംബോ സര്‍ക്കസ് നടക്കുന്ന വേളയില്‍ അവിടുത്തെ സര്‍ക്കസ് കൂടാരം ഇവരുടെ മംഗല്യത്തിന് സാക്ഷ്യം വഹിച്ചു. മുപ്പതുക്കാരനായ അനാദി സര്‍ക്കാറിനൊപ്പം എല്ലാ തമ്പുകളിലും അപ്‌സരയുമുണ്ട്.

കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വിവാഹവാര്‍ഷികാഘോഷ ചടങ്ങില്‍ പിആര്‍ഒ ശ്രീഹരി നായര്‍, ആഫ്രിക്കന്‍ കലാക്കാരന്മാരായ സൂസന്‍, ബേബി എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ഡിസംബര്‍ എട്ടു വരെ നീളുന്ന പ്രദര്‍ശനത്തിനുശേഷം കര്‍ണാടകയിലെ പുത്തൂരില്‍ പ്രദര്‍ശനം നടക്കുമെന്നും ശ്രീഹരിനായര്‍ അറിയിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ചെറിയ വലിയ പ്രണയസാഫല്യത്തിന് ഒരു വയസ്

Also Read:
വീട്ടുജോലിക്കാരിക്ക് ആഴ്ചയിലൊരു ലീവ്, വീട്ടുടമയുടെ വീടിന് പുറത്ത് താമസിക്കാന്‍ സൗകര്യം; ഗള്‍ഫില്‍ പുതിയ നിയമങ്ങള്‍ വരുന്നു

Keywords: Kasaragod, Anniversary, Marriage, Press Club, Media worker, Friend, Love, Puthur, Karnataka, Show, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL