city-gold-ad-for-blogger
Aster MIMS 10/10/2023

തട്ടിക്കൊണ്ടു പോകപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു; ക്രൂരമായ പീഡനത്തിനിരയായതായി സംശയം

മംഗലാപുരം: (www.kasargodvartha.com 01.11.2014) തട്ടിക്കൊണ്ടു പോകപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ മരിച്ചു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി സംശയം. ഷിമോഗ തീര്‍ത്ഥഹള്ളി ബാലെബൈലിലെ നന്ദിതയാണ് മണിപ്പാലിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച അന്ത്യശ്വാസം വലിച്ചത്.
ബുധനാഴ്ച രാവിലെ സ്‌കൂളിലേക്കു പോകാന്‍ വീട്ടിനടുത്ത ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് നന്ദിതയെ കാറില്‍ തട്ടിക്കൊണ്ടു പോയത്. പരിചിത സ്വരത്തിലുള്ള ആരോ അവളുടെ പേരുവിളിക്കുകയും കാറില്‍ ബലമായി വലിച്ചു കയറ്റുകയുമായിരുന്നുവെന്നാണ് വിവരം. പിന്നീട് മൂന്നു കിലോമീറ്റര്‍ അകലേക്കു കൊണ്ടു പോയ പെണ്‍കുട്ടിയെ ഉച്ചയോടെ ജനവാസമില്ലാത്ത റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
അപരിചിതയായ പെണ്‍കുട്ടിയെ അവശനിലയില്‍ റോഡരികില്‍ കണ്ട വഴിയാത്രക്കാര്‍ കുട്ടിയുടെ ഐഡന്റിറ്റി കാര്‍ഡില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ച് വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പരിഭ്രമം പ്രകടിപ്പിച്ച പെണ്‍കുട്ടി നിര്‍ത്താതെ ഛര്‍ദിക്കാനും തുടങ്ങി.

ഉടന്‍ തീര്‍ത്ഥഹള്ളി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പിറ്റേന്ന്  മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ നില വീണ്ടും വഷളായ കുട്ടി വെള്ളിയാഴ്ച അന്ത്യശ്വാസം വലിക്കുകയായിരുന്നു. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായെന്നാണ് സംശയം. പോസ്റ്റു മോര്‍ട്ടം റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാവുമെന്ന് പോലീസ് അറിയിച്ചു.
തട്ടിക്കൊണ്ടു പോകപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു; ക്രൂരമായ പീഡനത്തിനിരയായതായി സംശയം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം: യെച്ചൂരി
Keywords:  Mangalore, Died, Hospital, Molestation, Student, Missing, Thirthahalli, Admitted into a hospital, Bus, School, High school student dies after being kidnapped, rape suspected.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL