city-gold-ad-for-blogger
Aster MIMS 10/10/2023

കീരി കടിച്ച് കുട്ടിക്ക് പേ ഇളകിയെന്ന് വാട്ട്‌സ് ആപ്പില്‍ വ്യാജ പ്രചരണം കാസര്‍കോട്ടും

ബേക്കല്‍: (www.kasargodvartha.com 22.11.2014) കീരിയുടെ കടിയേറ്റ ഒന്നര വയസുകാരിക്ക് പേ ഇളകിയതായും കുട്ടിയെ കൊല്ലണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായുമുള്ള വാട്ട്‌സ് ആപ്പിലെ വ്യാജ പ്രചരണം ബേക്കല്‍ പള്ളിക്കരയെ ആശങ്കയുടെ മുള്‍മുനയിലാക്കി. ഏതോ കുബുദ്ധി ചെയ്തതാണ് ഈ പ്രചരണമെന്ന് ഏറെ വൈകിയാണ് നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടത്. നേരത്തെ കോഴിക്കോട് പയ്യോളി ഭാഗത്തും മറ്റും പള്ളിക്കരയില്‍ ഇതേരീതിയിലുള്ള പ്രചരണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കാസര്‍കോട്ടെ പള്ളിക്കര ഭാഗങ്ങളിലും വ്യാപിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് കീരി കടിച്ച പെണ്‍കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വന്നതായും പേയുടെ ലക്ഷണം കണ്ടതിനാല്‍ വീട്ടുകാര്‍ ഡോക്ടറെ കാണിച്ചപ്പോള്‍ കുട്ടിയെ കൊന്നു കളഞ്ഞില്ലെങ്കില്‍ മറ്റുള്ളവരിലേക്കും പേ വിഷബാധ ഏല്‍ക്കാന്‍ സാധ്യയുണ്ടെന്ന രീതിയിലായിരുന്നു പ്രചരണം. ഇതേ തുടര്‍ന്ന് കുട്ടിയെ ഒരു റൂമിലടച്ചതായും പ്രചരണത്തില്‍ പറഞ്ഞിരുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ഗള്‍ഫിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചതായും വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പില്‍ വ്യക്തമാക്കുന്നു. പള്ളിക്കരയിലെ കുട്ടിക്കാണ് പേ ഇളകിയതെന്നാണ് സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നത്.

ഇത്തരമൊരു പ്രചരണം ഉയര്‍ന്നതോടെ നാടിന്റെ നാനാഭാഗത്ത് നിന്നും നിജസ്ഥിതി അന്വേഷിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്കും പള്ളിക്കരയിലേക്കും ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. കുട്ടിയുടെ നിശ്വാസം ശ്വസിച്ചാല്‍ പോലും അവര്‍ക്ക് പേ ഇളകുമെന്നുള്ള ആശങ്കാജനകമായ പ്രചരണമാണ് ഉയര്‍ന്നത്. ഏറെ വൈകിയാണ് ഇത് ഏതോ കുബുദ്ധി നടത്തിയ ആസൂത്രിതമായ പ്രചരണമാണെന്ന് വ്യക്തമായത്. അതേ സമയം കോഴിക്കോടിനടുത്ത പയ്യോളി പള്ളിക്കരയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു.

പേ വിഷബാധയേറ്റാല്‍ പോലും ഇപ്പോള്‍ ആധുനിക ചികിത്സ നിലവിലിരിക്കെ ഇത്തരമൊരു പ്രചരണം ജനങ്ങളെ ആശങ്കയിലാക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് നടത്തിയത്. ഇത് പ്രചരിപ്പിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാള്‍ക്കെതിരെ ആരും പോലീസിലോ മറ്റോ പരാതിയൊന്നും നല്‍കിയിട്ടില്ല. ഇയാളുടെ ഈ തെറ്റായ നടപടിക്കെതിരെ ഒരു ഡോക്ടര്‍ തന്നെ വിശദീകരണവുമായി വാട്ട്‌സ് ആപ്പില്‍ രംഗത്തു വന്നിട്ടുണ്ട്. ഇത്തരം പ്രചരണം നടത്തുന്നവരെ കരുതിയിരിക്കണമെന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL