Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ നിശ്ചയം കഴിഞ്ഞ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി വീടുവിട്ടു

വിവാഹ നിശ്ചയം കഴിഞ്ഞ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി വീടുവിട്ടു. മാവുങ്കാല്‍ Student, Missing, College, Police, Complaint, Parents, Kerala, Dhanya
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.11.2014) വിവാഹ നിശ്ചയം കഴിഞ്ഞ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി വീടുവിട്ടു. മാവുങ്കാല്‍ പുതിയകണ്ടത്തെ രാജന്റെ മകള്‍ ധന്യ (18)യാണ് വീടുവിട്ടത്. പയ്യന്നൂര്‍ കൈതപ്പുറത്തെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ധന്യ വെള്ളിയാഴ്ച രാവിലെ കോളജിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്.

രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് സുനിത ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. കാമുകനോടൊപ്പം പോയതാണെന്നാണ് സംശയിക്കുന്നത്. ധന്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് ചതുരക്കിണര്‍ സ്വദേശിയായ യുവാവുമായി ധന്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് കാണാതാവുന്നത്.

ഹൊസ്ദുര്‍ഗ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.




Keywords: Student, Missing, College, Police, Complaint, Parents, Kerala, Dhanya, Engineering student missing. 

Post a Comment