city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം വരുന്നു

കാസര്‍കോട്: (www.kasargodvartha.com 01.11.2014) വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും കയറി നേതാക്കളെയും മറ്റും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വോയിസ് ക്ലിപ്പും പ്രചരിപ്പിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇനി പാര്‍ട്ടി വക 'പണി' കിട്ടും. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം വേണമെന്ന് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു.

മുസ്ലിം ലീഗ് യോഗങ്ങളിലെ ചര്‍ചകളും പാര്‍ട്ടി കാര്യങ്ങളും വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഉള്‍പെടെ സോഷ്യല്‍ മീഡിയകളിലൂടെ ചര്‍ച്ച ചെയ്യുന്നതും, മുസ്ലിം ലീഗിനേയും നേതാക്കളേയും അവമതിക്കുന്ന രൂപത്തില്‍ കമന്റ് അയക്കുന്നതും അച്ചടക്ക ലംഘനമായി കണക്കാക്കാനും അത്തരം നടപടികള്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ സംസ്ഥാന കമ്മിറ്റിയുടെ അച്ചടക്ക സമിതിക്ക് നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഈയടുത്തായി മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും വാട്ട്‌സ് ആപ്പിലും മറ്റും അപവാദ പ്രചരണം നടത്തുകയും കൊമ്പുകോര്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ലീഗ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. കൂടാതെ വിവാഹ ധൂര്‍ത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന ക്യാമ്പയിനെതിരെയും നേതാക്കളെ പരിഹസിച്ചും ചിലര്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും പ്രചരണങ്ങളുമായി രംഗത്തുവന്നിരുന്നു.

ജനശ്രദ്ധ പിടിച്ചുപറ്റിയ ചില തീരുമാനങ്ങള്‍ പരാജയപ്പെടുത്താനായിരുന്നു ദുഷ്പ്രചരണങ്ങള്‍ എന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ കരുതിയിരിക്കണമെന്നും അത്തരം പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു.

സി.ടി.അഹമ്മദലി, എ. അബ്ദുര്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ജി.സി. ബഷീര്‍, കെ.ഇ.എ. ബക്കര്‍, ഹനീഫ ഹാജി പൈവളിഗെ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജന. സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം വരുന്നു
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം വരുന്നു
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം വരുന്നു

Related News: 
വാട്ട്‌സ് ആപ്പില്‍ യൂത്ത് ലീഗ് നേതാവിന്റെ മീന്‍ കച്ചവടക്കാരന്‍, ചെരുപ്പു കുത്തി പ്രയോഗം: ആപ്പിലായി, ഒടുവില്‍ മാപ്പിരന്നു

വാട്‌സ് ആപ്പ് പ്രചരണം: ബഷീര്‍ വെള്ളിക്കോത്തിനെ മുസ്ലിം ലീഗ് യോഗത്തില്‍ പരസ്യമായി ശാസിച്ചു

Keywords : Kasaragod, Muslim-league, Social networks, Leader, Kerala, Facebook, Whatsapp, Controversy, Control on Social Media for IUML leaders and volunteers. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL