വാട്ട്സ്ആപ്പില്‍ പരിചയപ്പെട്ട ഭര്‍തൃമതിയെ കാറില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച 2 പേര് അറസ്റ്റില്‍
Nov 25, 2014, 20:33 IST
ബദിയടുക്ക: (www.kasargodvartha.com 25.11.2014) വാട്ട്സ് ആപ്പ് ചാറ്റിംഗിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം ജീവനക്കാരന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ എം.എ അജു(34), സുഹൃത്തും തമിഴ്നാട്ടിലെ എം.ബി.എ വിദ്യാര്‍ഥിയുമായ വിഷ്ണു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മംഗലാപുരം സ്വദേശിനിയും പെര്‍ള ബേങ്ങത്തടുക്കയിലെ ഗള്‍ഫുകാരന്റെ ഭാര്യയുമായ യുവതിയെയാണ് ഇരുവരും കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുന്തുടരുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
വിടളയ്ക്ക് സമീപത്ത് നിന്നും ഇവര്‍ സഞ്ചരിച്ച കാര്‍ കര്‍ണാടക പോലീസ് പിടികൂടുകൂടുകയും യുവാക്കളേയും യുവതിയേയും ബദിയടുക്ക പോലീസിന് കൈമാറുകയും ചെയ്തു. തട്ടിക്കൊണ്ടുപോയതാണെന്ന യുവതിയുടെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Car, Badiyadukka, Mangalore, Airport, Thiruvananthapuram, Arrest, Perla, Police, Karnataka.