city-gold-ad-for-blogger
Aster MIMS 10/10/2023

യുവതിക്കൊപ്പം ബൈക്കിലെത്തിയ യുവാവിന് സദാചാര പോലീസിന്റെ ക്രൂരമര്‍ദനം

അവശനായ യുവാവ് പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു

ചെര്‍ക്കള: (www.kasargodvartha.com 21.10.2014) യുവതിയുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒരുസംഘം സദാചാര പോലീസുകാര്‍ വളഞ്ഞുവെച്ച് മര്‍ദിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ചെര്‍ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ ദേശീയ പാതയിലാണ് സംഭവം. ബൈക്കിനും കേടുവരുത്തി.
യുവതിയെ ബൈക്കിലിരുത്തി യാത്ര ചെയ്യുന്നതിനിടെ ഒരുസംഘം യുവാവിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. കെഎല്‍ 60 ജി 6047 നമ്പര്‍ എഫ് സെഡ് ബൈക്കിലാണ് യുവാവ് എത്തിയത്.

മുഖത്തും ദേഹമാസകലവും മര്‍ദനമേറ്റ് നിലത്തുവീണ യുവാവിനെ തടിച്ചുകൂടിയ ആളുകളില്‍ ചിലരും പൊതിരെ തല്ലി. അതിനിടെ പ്രാണരക്ഷാര്‍ത്ഥം എഴുന്നേറ്റ് യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

കലക്ട്രേറ്റില്‍ ഒരു അപേക്ഷ നല്‍കാന്‍ യുവാവിനൊപ്പം താന്‍ വന്നതാണെന്ന് കൂടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. അക്രമികള്‍ യുവാവിന്റെ ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. ഒടുവില്‍ ബൈക്കില്‍ കയറി സ്ഥലംവിടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ചിലര്‍ ചവിട്ടി വീഴ്ത്താനും ശ്രമിച്ചു. ഏറെ നേരം പരിഭ്രാന്തി പരത്തിയ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്നറിയാതെ പലരും അമ്പരന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യുവതിക്കൊപ്പം ബൈക്കിലെത്തിയ യുവാവിന് സദാചാര പോലീസിന്റെ ക്രൂരമര്‍ദനം

യുവതിക്കൊപ്പം ബൈക്കിലെത്തിയ യുവാവിന് സദാചാര പോലീസിന്റെ ക്രൂരമര്‍ദനം

Keywords : Cherkala, Clash, Natives, Assault, Kasaragod, Kerala, Bike, Youth, Moral Police

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL