city-gold-ad-for-blogger
Aster MIMS 10/10/2023

ശ്രീനാരായണ വിദ്യാലയത്തില്‍ ഗ്രന്ഥ സമര്‍പ്പണവും വിളക്കുപൂജയും നടത്തി

തൃക്കരിപ്പൂര്‍:  (www.kasargodvartha.com 01.10.2014) നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനമായ ബുധനാഴ്ച അഷ്ടമിയിലേക്ക് കടന്ന സമയത്ത് ഉച്ചയ്ക്ക് 1.30 ന് സരസ്വതിയുടെ 108 അഷ്ടോത്തര മന്ത്രങ്ങള്‍ ജപിച്ച് വിദ്യാര്‍ഥി, വിദ്യാര്‍ത്ഥിനികള്‍ വിളക്കുപൂജ നടത്തി.

ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിളക്കുപൂജയില്‍ വിദ്യാലയത്തിലെ 125 ഓളം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരും സംബന്ധിച്ചു. വിളക്കും പൂവുമായി എത്തിയ കുട്ടികള്‍ അവരവരുടെ പാഠപുസ്തകം, മറ്റു പഠനോപകരണങ്ങള്‍ എന്നിവ സ്വരസ്വതി മണ്ഡപത്തില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

എസ്.എന്‍.ഡി.പി. യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് എ. സുകുമാരന്‍ ഭദ്രദീപം കൊളുത്തി. എസ്.എന്‍.ഡി.പി. യോഗംതൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, അധ്യാപികമാരായ ബിന്ദു സുകുമാരന്‍, പി.വി. ചാന്ദിനി, വി.വി. ബേബി, കെ. ആശാകുമാരി, കെ. പ്രിയ, കെ.വി സിന്ധു, കെ. പി ശ്രീനിക, എ. സുമതി എന്നിവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ശ്രീനാരായണ വിദ്യാലയത്തില്‍ ഗ്രന്ഥ സമര്‍പ്പണവും വിളക്കുപൂജയും നടത്തി

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL