Join Whatsapp Group. Join now!
Aster MIMS 10/10/2023

തിന്മക്കെതിരേ ജനശക്തി: എസ്.വൈ.എസ് ജില്ലാകമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ 4ന്

നന്മക്കെതിരേ ജനശക്തി എന്ന മുദ്രാവാക്യത്തില്‍ സുന്നീ യുവജന സംഘം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ Kasaragod, SYS, Campaign, Kerala, Seminar, Press meet, District Committee
കാസര്‍കോട്: (www.kasargodvartha.com 31.10.2014) തിന്മക്കെതിരേ ജനശക്തി
 എന്ന മുദ്രാവാക്യത്തില്‍ സുന്നീ യുവജന സംഘം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നുമുതല്‍ 30വെര നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലാ കമ്മറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ നാലിന് രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും.

ധൂര്‍ത്തും അഴിമതിയും എന്ന വിഷയത്തില്‍ അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണിയും ചൂഷണ മുക്ത ആത്മീയത എന്ന വിഷയത്തില്‍ പിണങ്ങോട് അബൂബക്കര്‍ മൗലവിയും ലഹരി പൈശാചീകത എന്ന വിഷയത്തില്‍ വിശ്വ ഭദ്രാനന്ദ ശക്തി ബോധി എന്നിവരും പ്രഭാഷണം നടത്തും. ജില്ലാ കാമ്പയിനിന്റെ ഭാഗമായി മണ്ഡല തലത്തില്‍ നടത്താനുള്ള സമഗ്രമായ പ്രവര്‍ത്തന പദ്ധതി ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അവതരിപ്പിക്കും. മണ്ഡല പ്രതിനിധി സമ്മേളനം, പഞ്ചായത്ത് തല ടേബിള്‍ ടോക്ക്, ശാഖാതലത്തില്‍ പ്രമേയ പ്രഭാഷണങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, ഖാസി ത്വാഖാ അഹമ്മദ് മുസ്്‌ലിയാര്‍, യു.എം ഖാസിം മുസ്്‌ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, സി.കെ ശ്രീധരന്‍, സി.എച്ച് കുഞ്ഞമ്പു, എം.സി ഖമറുദ്ദീന്‍, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.പി അബ്ദുര്‍ റസാഖ് തുടങ്ങിയവരംു സെമിനാറില്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എം.എ ഖാസിം മുസ്ലിയാര്‍, സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, മെട്രോ മുഹമ്മദ് ഹാജി, അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖലീല്‍ മുട്ടത്തൊടി, അബൂബക്കര്‍ സാലൂദ് നിസാമി സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, SYS, Campaign, Kerala, Seminar, Press meet, District Committee. 

Post a Comment