Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: നാലിടത്ത് SFIക്ക് എതിരില്ലാതെ ജയം

കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നാലിടത്ത് എസ്എഫ്‌ഐKasaragod, SFI, Winner, Election, Kerala, Kannur University, Candidate
കാസര്‍കോട്: (www.kasargodvartha.com 25.10.2014) കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നാലിടത്ത് എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചതായി നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവ. കോളജ്, ചീമേനി അപ്ലൈഡ് സയന്‍സ് കോളജ്, മടിക്കൈ അപ്ലൈഡ് സയന്‍സ് കോളജ് എന്നീ മൂന്ന് കോളജുകളിലും പാലത്തടം ഡോ. പി.കെ രാജന്‍ സ്മാരക യൂണിവേഴ്‌സിറ്റി സെന്ററിലുമാണ് മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ഭാരവാഹികള്‍: എളേരിത്തട്ട് ഇ.കെ നായനാര്‍ ഗവ. കോളജ് എ.എസ് അരുണ്‍ (ചെയര്‍മാന്‍), എം.കെ പ്രണവ് (ജനറല്‍ സെക്രട്ടറി), എം.വി രതീഷ് (യുയുസി), ചീമേനി ഐഎച്ച്ആര്‍ഡി പ്രണവ് ദാമോദരന്‍ (ചെയര്‍മാന്‍), അരുണ്‍ശിവദാസ് (ജനറല്‍ സെക്രട്ടറി), കെ. അഭിരാം (യുയുസി), മടിക്കൈ ഐഎച്ച്ആര്‍ഡി എസ്.കെ നിധിന്‍ (ചെയര്‍മാന്‍), ബി.കെ കൃപേഷ് (ജനറല്‍ സെക്രട്ടറി), കെ.അഭിജിത്ത് (യുയുസി), പാലാത്തടം ക്യാമ്പസ് വി.വി നിധിന്‍ (ചെയര്‍മാന്‍), അഖില്‍മോഹന്‍ (ജനറല്‍സെക്രട്ടറി), എ.കെ അനു (യുയുസി).

Kasaragod, SFI, Winner, Election, Kerala, Kannur University, Candidate.
File Photo
എസ്എഫ്‌ഐ സാരഥികളെ എതിരില്ലാതെ തെരഞ്ഞെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു. 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 'മതനിരപേക്ഷ ക്യാമ്പസ് ജനാധിപത്യ കലാലയം' എന്ന മുദ്രാവാക്യത്തോടെ വിധിയെഴുത്തിനെ നേരിടുന്ന എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ക്ക് ഉജ്ജ്വല വിജയം സമ്മാനിക്കണമെന്ന് ജില്ല സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, SFI, Winner, Election, Kerala, Kannur University, Candidate. 

Advertisement:

Post a Comment