city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവാസികളുടെ സേവനം മാതൃക: പ്രൊ. വൈസ് ചാന്‍സിലര്‍ റഹ്‌മാന്‍ പൈക്ക

മാഹിൻ കുന്നിൽ

ദുബൈ:(www.kasargodvartha.com 31.10.2014) മണലാരണ്യത്തില്‍ കഷ്ടപ്പെട്ട് നാടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ജീവിതവും സേവനവും മാതൃകാപരമാണെന്ന് സാങ്കേതിക സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ റഹ്‌മാന്‍ പൈക്ക അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി വെളളിയാഴ്ച രാവിലെ ദുബൈയില്‍  എത്തിയ റഹ്‌മാന്‍ പൈക്ക 'കാസര്‍കോട് വാര്‍ത്ത'യോട് സംസാരിക്കുകയായിരുന്നു.

ശാസ്ത്ര സാങ്കേതിക രംഗത്ത് മലബാറിലെയും വിശിഷ്യാ കാസര്‍കോട്ടെയും ജനങ്ങള്‍ കടന്നുവരണം. വിദ്യാഭ്യാസ പരമായും വികസനപരമായും പിന്നാക്കം നില്‍ക്കുന്ന നമ്മുടെ പ്രദേശത്ത് കൂടുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും തുടങ്ങേണ്ടിയിരിക്കുന്നു.

ഇന്റര്‍നെറ്റ് മാധ്യമരംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയ കാസര്‍കോട് വാര്‍ത്തയ്ക്ക് പ്രവാസികളുടെ ഹൃദയങ്ങളില്‍ ഇടംകണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.  കാസര്‍കോട് വാര്‍ത്തയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കാനിരിക്കുന്ന മീഡിയാ സ്‌കൂളും സിവില്‍ സര്‍വീസ് കോച്ചിംഗും ശ്രദ്ധേയമായ കാല്‍വെപ്പാണ്. പ്രവാസികള്‍ ഇത്തരം കാര്യങ്ങളില്‍ സഹകരണവും പ്രോത്സാഹനവും നല്‍കണം. തങ്ങളെ പോലുള്ള  മറുനാടന്‍  മലയാളികള്‍ക്ക് നാട്ടുവിശേഷങ്ങളും പ്രധാന സംഭവവികാസങ്ങളും അറിയാന്‍ സഹായകമാകുന്നത് കാസര്‍കോട് വാര്‍ത്തയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ തത്സമയം അറിയുന്നതിന് കാസര്‍കോട് വാര്‍ത്തയും കെവാര്‍ത്തയും ഏറെ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരക്കേറിയ പ്രവാസ ജീവിതങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന നിമിഷങ്ങളില്‍ നാട്ടിലെ വാര്‍ത്തകള്‍ അറിയാന്‍ ഗള്‍ഫിലെ മലയാളികള്‍ എട്ടുവര്‍ഷത്തോളമായി ആശ്രയിക്കുന്നത് കാസര്‍കോട് വാര്‍ത്തയെയും കെവാര്‍ത്തയെയും ആണ്. നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനമാണ് കാസര്‍കോട് വാര്‍ത്തയുടെ കൈമുതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് വാര്‍ത്തയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. കെഎംസിസി സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിലും റഹ്‌മാന്‍ പൈക്ക സംബന്ധിക്കും.

പ്രവാസികളുടെ സേവനം മാതൃക: പ്രൊ. വൈസ് ചാന്‍സിലര്‍ റഹ്‌മാന്‍ പൈക്ക

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Dubai, Kasaragod, Kasargod Vartha, UAE, Internet, Coaching, Course, Appreciate, Malayalam, Media Worker, Rahman Paika, Rahman Paika in UAE

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL