city-gold-ad-for-blogger
Aster MIMS 10/10/2023

റോഡ് അപകടങ്ങള്‍ പതിവായി; 'പുഞ്ചിരി'യുടെ റോഡ് ഉപരോധം വെള്ളിയാഴ്ച

ബോവിക്കാനം: (www.kasargodvartha.com 23.10.2014) സംസ്ഥാന പാതയായ ചെര്‍ക്കള, ജാല്‍സൂര്‍ റോഡ് ബോവിക്കാനം ടൗണ്‍ ഭാഗങ്ങളില്‍ വാഹനാപകടം പതിവായി. പത്ത് വര്‍ഷത്തിനിടയില്‍ 10ഓളം ജീവന്‍ അപഹരിക്കപ്പെട്ടു. ഇവിടെ ഡിവൈഡറും, ട്രാഫിക് സര്‍ക്കിളും സ്ഥാപിച്ച് വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും യാത്ര സൗകര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു മരാമത്ത് വകുപ്പിന്റെ കണ്ണുകള്‍ തുറപ്പിക്കുന്നതിന് മുളിയാര്‍ പുഞ്ചിരിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിക്കുമെന്ന് പുഞ്ചിരി ഭാരവാഹികള്‍ അറിയിച്ചു. ഒക്‌ടോബര്‍ 24 വെളളിയാഴ്ച്ച രാവിലെ 10.30 മണിക്ക് ബോവിക്കാനം ടൗണിലാണ്
ഉപരോധ സമരം സംഘടിപ്പിക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും, ബഹുജനങ്ങളും, വ്യാപാരികളും, ഓട്ടോ, ടാക്‌സി തൊഴിലാളികളും സമരത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പുഞ്ചിരി ഭാരവാഹികളുടെ അടിയന്തിരയോഗം ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്നേദിവസം അരമണിക്കൂര്‍ സമരത്തില്‍ പങ്കെടുത്ത് യാത്രക്കാര്‍ സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, മസൂദ് ബോവിക്കാനം, ബി.സി. കുമാരന്‍, സിദ്ദീഖ് ബോവിക്കാനം, ഹസൈന്‍ നവാസ്, ശാന്തിനി കുമാരന്‍, ബി. അഷ്‌റഫ്, അബ്ബാസ് മുതലപ്പാറ, ഷെറീഫ് കൊടവഞ്ചി, സി. സുകുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റോഡ് അപകടങ്ങള്‍ പതിവായി; 'പുഞ്ചിരി'യുടെ റോഡ് ഉപരോധം വെള്ളിയാഴ്ച
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL