Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ ധൂര്‍ത്തിനെതിരെ മുസ്‌ലിംലീഗ് കാമ്പയിന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

വിവാഹ ധൂര്‍ത്തിനെതിരെ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തുന്നകാമ്പയിന്‍ നവംബര്‍ 17 ന് മുസ്‌ലിംലീഗ് Kasaragod, Muslim-league, Campaign, P.K. Kunhalikutty, Inauguration, Kerala, Wedding anti extravagance campaign
കാസര്‍കോട്: (www.kasargodvartha.com 25.10.2014) വിവാഹ ധൂര്‍ത്തിനെതിരെ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തുന്നകാമ്പയിന്‍ നവംബര്‍ 17 ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായവകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. വിവിധ സംഘടനാ നേതാക്കളെയും സംയുക്ത ജമാഅത്ത് പ്രതിനിധികളെയും പങ്കെടുപ്പിക്കാനും പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

പുറമ്പോക്ക് സ്ഥലത്തിന്റെ ലീസ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പ്രസ്തുത ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പ്രമേയം പാസാക്കി. എം.കെ. കുഞ്ഞബ്ദുല്ല ഹാജി കാഞ്ഞങ്ങാട്, എ. മുഹമ്മദ്കുഞ്ഞിഹാജി തൃക്കരിപ്പൂര്‍, യു.വി. ഹസൈനാര്‍ ഹാജി അജാനൂര്‍, ടി.കെ.സി. ഖാദര്‍ ഹാജി പടന്ന എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ അവതരിപ്പിച്ച വരവ് ചെലവ് കണക്കും സെക്രട്ടറി എ.ജി.സി. ബഷീര്‍ അവതരിപ്പിച്ച റിപോര്‍ട്ടും സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലര്‍ കെ.ഇ.എ. ബക്കറും വായിച്ചു. സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, അഡ്വ: ഹമീദലി ഷംനാട്, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ. ശംസുദ്ധീന്‍ ഹാജി, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, വി.പി. അബ്ദുല്‍ ഖാദര്‍, ഇസ്മാഈല്‍, ടി.ഇ. അബ്ദുല്ല, എ.എം. കടവത്ത്, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, സി.ബി. അബ്ദുല്ല ഹാജി, എസ്.പി. സലാഹിദ്ദീന്‍, മാഹിന്‍ കേളോട്ട്, അബ്ദുല്ല ഹുസൈന്‍, എം.എ. യൂസഫ്, എ.ബി. ശാഫി, കെ. മുഹമ്മദ് കുഞ്ഞി, യു.ടി. ശാഹുല്‍ ഹമീദ്, എം.ടി. അബ്ദുല്‍ ജബ്ബാര്‍, അഡ്വ. അബ്ദുല്ല ബേവിഞ്ച, സി.കെ.കെ മാണിയൂര്‍, എം.എസ്. മുഹമ്മദ്കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, വി.കെ.പി. ഹമീദലി, എം. അബ്ബാസ്, ശാഫി കട്ടക്കാല്‍, എം.പി. ജാഫര്‍, വി.കെ. ബാവ, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം. അഷ്‌റഫ്, ഹാഷിം ബംമ്പ്രാണി, കെ.പി. മുഹമ്മദ് അഷ്‌റഫ്, എം. കുഞ്ഞഹമ്മദ് പുഞ്ചാവി, എ.പി. ഉമ്മര്‍, കെ.എം. സലാം ഹാജി സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Muslim-league, Campaign, P.K. Kunhalikutty, Inauguration, Kerala, Wedding anti extravagance campaign

Keywords: Kasaragod, Muslim-league, Campaign, P.K. Kunhalikutty, Inauguration, Kerala, Wedding anti extravagance campaign.

Advertisement:

Post a Comment