വൈദ്യുതി മുടങ്ങി; കാസര്‍കോട് കൂരിരുട്ടില്‍
Oct 1, 2014, 22:30 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2014) മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത് ജില്ലയെ കൂരിരുട്ടിലാക്കി. ജില്ലയിലെ പലഭാഗങ്ങളിലും രാവിലെ മുതല്‍ മുടങ്ങിയ വൈദ്യുതി ബന്ധം രാത്രി എട്ട് മണിയായിട്ടും പുനഃസ്ഥാപിക്കാനായിട്ടില്ല.
കാസര്‍കോടിന് പുറമെ മലബാറിലെ ഒട്ടുമിക്ക ജില്ലകളിലും ഇതുതന്നെയാണ് അവസ്ഥ. മലപ്പുറം അരീക്കോട്ടെ വൈദ്യുതി ലൈനിലുണ്ടായ തകരാറാണ് വൈദ്യുതി ബന്ധം തടസപ്പെടാന്‍ കാരണം. വൈകിട്ട് അഞ്ച് മണിയോടെ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും പണി പൂര്‍ത്തിയാവാത്തതിനാല്‍ അതുണ്ടായില്ല.
കര്‍ണാടകയില്‍ നിന്നും ലഭിച്ച വൈദ്യുതിയാണ് കുറച്ചു സമയത്തേക്ക് കാസര്‍കോട്ട് വിതരണം ചെയ്തത്. കണ്ണൂര്‍ ഭാഗത്തും കുറച്ചു നേരത്തേക്ക് കര്‍ണാടകയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിയിരുന്നു. അരീക്കോട്ടെ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിച്ച ശേഷം രാത്രി വൈകിയാലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.

Keywords : Kasaragod, Electricity, Kerala, Malabar, KSEB, Kannur, Karnataka.