Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇതാ പുതിയൊരു തട്ടിപ്പ് കൂടി കാസര്‍കോട്ട്

തളങ്കര ഗസ്സാലി നഗര്‍ പട്ടേല്‍ റോഡില്‍ കെ.എസ്.ഇ.ബി മീറ്റര്‍ ഇന്‍സ്‌പെക്ടര്‍ വേഷം ചമഞ്ഞ് വീട്ടമ്മയില്‍ നിന്നും Kasaragod, Thalangara, Cheating, Kerala, KSEB Meter Inspector
കാസര്‍കോട്: (www.kasargodvartha.com 15.10.2014) തളങ്കര ഗസ്സാലി നഗര്‍ പട്ടേല്‍ റോഡില്‍ കെ.എസ്.ഇ.ബി മീറ്റര്‍ ഇന്‍സ്‌പെക്ടര്‍ വേഷം ചമഞ്ഞ് വീട്ടമ്മയില്‍ നിന്നും പണം തട്ടി യുവാവ് മുങ്ങി. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സ്ത്രീ തനിച്ച് മാത്രമുണ്ടായിരുന്ന വീട്ടിലെത്തി യുവാവ് 4,500 രൂപ തട്ടിയെടുത്ത് മുങ്ങിയത്.

താങ്കളുടെ വീട്ടിലെ വൈദ്യുതി മീറ്ററിലെ ഫീസ് എന്തിനാണ് ഊരിവെച്ചതെന്നും, കൃത്രിമം കാണിക്കാനല്ലേയെന്നും പറഞ്ഞാണ് യുവാവ് വീട്ടമ്മയെ തട്ടിപ്പിനിരയാക്കിയത്. നിയമപ്രകാരം ഈ കുറ്റത്തിന് ഒന്നര ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് പറഞ്ഞ ഇയാള്‍ 4,500 രൂപ തന്നാല്‍ മീറ്റര്‍ മാത്രം മാറ്റി സംഭവം ഒതുക്കിത്തീര്‍ക്കാമെന്ന് അറിയിച്ചു. കയ്യില്‍ കരുതിവെച്ച നോട്ട് പുസ്തകം നോക്കി താങ്കളുടെ മേല്‍ പരാതിയുണ്ടെന്നും അറിയിച്ചു.

വീട്ടില്‍ ആണുങ്ങളായി ആരുമില്ലെന്നും അവരെത്തിയതിന് ശേഷം മീറ്റര്‍ മാറ്റാനുള്ള പണം തരാമെന്ന് വീട്ടമ്മ പറഞ്ഞു. എന്നാല്‍ താന്‍ പോയിക്കൊള്ളാമെന്നും വൈദ്യുതി ഓഫീസില്‍ ഇതേക്കുറിച്ച് റിപോര്‍ട്ട് നല്‍കി ഒന്നര ലക്ഷം രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശിക്കാമെന്നും ഇയാള്‍ പറഞ്ഞതോടെ വീട്ടമ്മ 4,500 രൂപ എടുത്ത് കൊടുക്കുകയായിരുന്നു.

ഇതിനിടയില്‍ മീറ്റര്‍ മാറ്റിയതിന് ശേഷം പണം തരാമെന്ന് പറഞ്ഞ് നോക്കിയെങ്കിലും, ഫൈന്‍ ഈടാക്കിക്കൊള്ളാമെന്ന് യുവാവ് പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി ഋഷിരാജ് സിംഗ് ചുമതലയേറ്റതും ജില്ലയില്‍ പരിശോധന നടത്തിയതെന്നും അറിയില്ലേയെന്നും പറഞ്ഞ് ഇയാള്‍ വീട്ടമ്മയെ ഭയപ്പെടുത്തി. ഗത്യന്തരമില്ലാതെയാണ് ഒടുവില്‍ പണം കൊടുത്തത്.

തന്റെ സഹോദരന്‍ വരുന്നുണ്ടെന്നും എന്നിട്ട് മീറ്റര്‍ മാറ്റാമെന്നും അറിയിച്ചപ്പോള്‍ താന്‍ 10 മിനിറ്റ് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഈ പുതിയ തട്ടിപ്പ് വീരന്‍ മുങ്ങുകയായിരുന്നു. ഇയാളെ കാണാഞ്ഞതിനെ തുടര്‍ന്ന് സഹോദരനെയും കൂട്ടി സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ വൈദ്യുതി ഓഫീസിലെത്തിയപ്പോള്‍ ഇവിടെ നിന്നും അത്തരത്തിലൊരു പരിശോധനയ്ക്ക് ആരെയും വിട്ടിട്ടില്ലെന്ന് അവര്‍ അറിയിച്ചു. ഇതോടെയാണ് തട്ടിപ്പിനിരയായ കാര്യം വീട്ടമ്മ  തിരിച്ചറിയുന്നത്. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു.

ജീന്‍സ് പാന്റും, നീലനിറത്തിലുള്ള ചെക്‌സ് ഷര്‍ട്ടും ഇന്‍സൈഡ് ചെയ്ത് നീല കാന്‍വാസ് ഷൂസുമായിരുന്നു ഈ തട്ടിപ്പ് വീരന്റെ വേഷം. മുക്കുപണ്ടം തട്ടിപ്പും, വ്യാജ കറന്‍സി തട്ടിപ്പും, എല്ലാം കേട്ടിടത്താണ് ഇപ്പോള്‍ പുതിയ രൂപത്തിലുള്ള തട്ടിപ്പ് തളങ്കരയില്‍ നടന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Thalangara, Cheating, Kerala, KSEB Meter Inspector


Keywords: Kasaragod, Thalangara, Cheating, Kerala, KSEB Meter Inspector,New type of cheating. 

Advertisement:

Post a Comment