Join Whatsapp Group. Join now!
Aster MIMS 10/10/2023

നവരാത്രി ആഘോഷം: ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്; ആയുധപൂജ വ്യാഴാഴ്ച, എഴുത്തിനിരുത്താന്‍ ഒരുക്കം

നവരാത്രി ആഘോഷം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കേ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. മഹാനവമി Navarathri preparation, Kasaragod, Kerala, Temple.
കാസര്‍കോട്: (www.kasargodvartha.com 01.10.2014) നവരാത്രി ആഘോഷം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കേ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. മഹാനവമി ദിനമായ വ്യാഴാഴ്ച ആയുധപൂജ നടക്കും. വെള്ളിയാഴ്ച വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂര്‍ത്തിയായി.

ആയുധ പൂജയ്ക്ക് പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജനടക്കും. ഗ്രന്ഥ പൂജ വെപ്പും വ്യാഴാഴ്ച നടക്കും. സംഗീതോത്സവങ്ങളടക്കം വിവിധ പരിപാടികളും നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നവരാത്രി വേഷങ്ങളും പുലി വേഷങ്ങളും നഗരത്തില്‍ സജീവ സാന്നിദ്ധ്യം അറിയിച്ചു. 

വിജയദശമി ദിനമായ വെള്ളിയാഴ്ച കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കാസര്‍കോട് കൊറക്കോട് ആര്യ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ് നവരാത്രി ആഘോഷപരിപാടികള്‍ വിപുലമായി നടന്നുവരുന്നത്. 

പ്രധാന ദേവീക്ഷേത്രമായ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെകൊണ്ട് ഇതിനകം നിറഞ്ഞിരിക്കുകയാണ്. ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള രഥോത്സവവും മറ്റു  പൂജകളും വ്യാഴാഴ്ച രാത്രി നടക്കും. ദേവീ ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജ നടന്നുവരികയാണ്. 

കാസര്‍കോട് ആര്യകാര്‍ത്ത്യായനി ക്ഷേത്രത്തിന് പുറമെ പുലിക്കുന്ന് ജഗദാംബികാ ക്ഷേത്രം, ദേളി തായത്തൊടി ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, കാള്യംങ്ങോട് ജഗദാംബികാ ക്ഷേത്രം എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നുവരികയാണ്. വിവിധ സ്ഥാപനങ്ങളിലും ആയുധപൂജയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment