Join Whatsapp Group. Join now!
Aster MIMS 10/10/2023

പിണറായിയുടേത് അക്രമത്തിനുള്ള ആഹ്വാനം: ബിജെപി

കുമ്പളയിലെ കൊലപാതകം രാഷ്ട്രീയവത്കരിച്ച് സിപിഎമ്മും പിണറായി വിജയനും അക്രമത്തിന് ആഹ്വാനം Arrest, Bjp, Court, Kasaragod, Kerala, Kumbala, Murder, Police
കാസര്‍കോട്:(www.kasargodvartha.com 30.10.2014) കുമ്പളയിലെ കൊലപാതകം രാഷ്ട്രീയവത്കരിച്ച് സിപിഎമ്മും പിണറായി വിജയനും അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം നുണ പ്രചരണം നടത്തുകയാണ്.

മുങ്ങുന്നവന് കച്ചിത്തുരുമ്പ് കിട്ടിയതെന്ന പോലെയാണ് കുമ്പള കൊലപാതകത്തെ സിപിഎം ഉപയോഗിക്കുന്നത്. ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാനുള്ള പരസ്യമായ ആഹ്വാനമാണ് സിപിഎം നടത്തുന്നത്. കൊലപാതകത്തില്‍ സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളി മുന്‍വിധിയോടെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുരളിക്ക് നിരവധി ശത്രുക്കളുമുണ്ട്. ആ കാര്യങ്ങളും അന്വേഷണ പരിധിയില്‍പ്പെടുത്തണമെന്നും നിരപരാധികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Arrest, Bjp, Court, Kasaragod, Kerala, Kumbala, Murder, Police, Murali murder: BJP against Pinarayi

Advertisement:

Post a Comment