Join Whatsapp Group. Join now!
Aster MIMS 10/10/2023

മരുന്ന് വില വര്‍ധന: വേറിട്ട സമരമുറയായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനകീയ വോട്ടെടുപ്പ്

മരുന്ന് വില നിയന്ത്രണം നീക്കിയതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില ക്രമാതീതമായി വര്‍ധിച്ച Kasaragod, Hospital, Protest, Kerala, Welfare Party, Medicine, Price Hike
കാസര്‍കോട്: (www.kasargodvartha.com 23.10.2014) മരുന്ന് വില നിയന്ത്രണം നീക്കിയതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ജനകീയ വോട്ടെടുപ്പ് വേറിട്ട സമരമുറയായി.

കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് വ്യാഴാഴ്ച രാവിലെ നടത്തിയ വോട്ടെടുപ്പ് ജില്ലാ ജനറല്‍ സെക്രട്ടറി അമ്പൂഞ്ഞി തലക്ലായി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍, പി. കെ. ബഷീര്‍, അബ്ദുല്‍ ലത്വീഫ് കുമ്പള എന്നിവര്‍ പ്രസംഗിച്ചു. വോട്ടെടുപ്പിന് സാലിഹ്, ഹസന്‍ മൂസ, അബ്ദുല്‍ ഹമീദ് കക്കണ്ടം, മുഹമ്മദ് നെച്ചിപ്പടുപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി. കെ. അബുല്ല സ്വാഗതവും മുഹമ്മദ് വടക്കേക്കര നന്ദിയും പറഞ്ഞു.

നിരവധി പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ജീവന്‍ രക്ഷാ മരുന്നുകളുടെ വിലവര്‍ധനയ്‌ക്കെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Hospital, Protest, Kerala, Welfare Party, Medicine, Price Hike

Keywords: Kasaragod, Hospital, Protest, Kerala, Welfare Party, Medicine, Price Hike. 

Advertisement:

Post a Comment