city-gold-ad-for-blogger
Aster MIMS 10/10/2023

തറക്കല്ലില്‍ ഒതുങ്ങിയ കാസര്‍കോട് മെഡിക്കല്‍ കോളജ്: 29ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

കാസര്‍കോട്: (www.kasargodvartha 24.10.2014) തറക്കല്ലില്‍ ഒതുങ്ങിയ ബദിയഡുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ 29ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസസെല്‍ യോഗം തീരുമാനിച്ചു. സെല്ലിന്റെ ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.പി. മോഹനന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചു എം.എല്‍.എമാരും അന്ന് മുഖ്യമന്ത്രിയെ കാണും.

മെഡിക്കല്‍ കോളജിന് ആവശ്യമായ ഫണ്ട് ലഭിക്കാത്തത് മൂലമാണ് നിര്‍മാണം ആരംഭിക്കാന്‍ തടസം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അടക്കമുള്ള ജില്ലയിലെ ജനങ്ങള്‍ ഇപ്പോഴും മംഗലാപുരത്തെ മെഡിക്കല്‍ കോളജുകളെയാണ് ആശ്രയിക്കുന്നത്. ഇതിന്് പരിഹാരം കാണണമെന്ന് സെല്‍ യോഗം അഭ്യര്‍ഥിച്ചു.

പനത്തടി പഞ്ചായത്തില്‍ റേഷന്‍ കടകളില്‍ മാസാവസാനമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് റേഷന്‍ കിട്ടുന്നതെന്ന പരാതി പരിഹരിക്കാന്‍ ജില്ലാ സപ്‌ളെ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ ജോലി ചെയ്തുവന്ന ജൂനിയര്‍ പബഌക് ഹെല്‍ത്ത് നഴ്‌സുമാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇവര്‍ക്ക്  പുനര്‍നിയമനം ലഭിക്കുന്നതിന് ഇടപെടാനും യോഗം തീരുമാനിച്ചു.

ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുത്ത  ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസം ലഭ്യമാക്കുന്നതിന് നിശ്ചിത ഫോമില്‍  കുടുംബങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. രോഗ തീവ്രതയുടെ അടിസ്ഥാനത്തില്‍ അവരുടെ അര്‍ഹത പരിശോധിച്ച് വായ്പ എഴുതിത്തള്ളല്‍ നടപടിക്കു ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ആഡംബര വസ്തുക്കള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് എടുത്ത വായ്പകള്‍ പരിഗണിക്കില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുള്‍പ്പെടെ ആവശ്യമായ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും നിയമിക്കുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികളെടുക്കാന്‍ യോഗം നിര്‍ദേശിച്ചു. മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ ഗ്രാമം പദ്ധതിയുടെ രൂപരേഖ നവമ്പര്‍ 24ന് പരിശോധിച്ച് അപാകതകള്‍ പരിഹരിച്ച് 30നകം പ്രസിദ്ധീകരിക്കും.
തറക്കല്ലില്‍ ഒതുങ്ങിയ കാസര്‍കോട് മെഡിക്കല്‍ കോളജ്: 29ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പതിനേഴുകാരിയുടെ മുഖത്തുനിന്നും ഫുട്‌ബോളിന്റെ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തു

Keywords:  Oommen Chandy, Kasaragod, Meeting, Kerala, Medical College, Discussion, Medical college: Discussion with CM on 29th.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL