Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാര്‍ബര്‍ ഷോപ്പില്‍ കയറി യുവാവിനെ വെട്ടിക്കൊന്നു

യുവാവിനെ ബാര്‍ബര്‍ ഷോപ്പില്‍ കയറി ഒരുസംഘം വെട്ടിക്കൊന്നു. Mangalore, Murder, National, Killed, Obituary, Man in salon faces ire of gang, dies on spot
മംഗലാപുരം: (www.kasargodvartha.com 31.10.2014) യുവാവിനെ ബാര്‍ബര്‍ ഷോപ്പില്‍ കയറി ഒരുസംഘം വെട്ടിക്കൊന്നു. മംഗലാപുരം അഡ്യാര്‍ കണ്ണൂരിലാണ് സംഭവം. ഇജ്ജ എന്ന ഇജാസ് (28) ആണ് കൊല്ലപ്പെട്ടത്.

ഷേവ് ചെയ്യാനായി അഡ്യാര്‍ കണ്ണൂരിലെ ബാര്‍ബര്‍ ഷോപ്പില്‍ കയറിയതായിരുന്നു ഇജാസ്. ഇതിനിടയിലെത്തിയ ഒരു സംഘം മാരകായുധങ്ങളുമായെത്തി ഇജാസിനെ അക്രമിക്കുകയായിരുന്നു.

നേരത്തെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഇജാസിന് ബന്ധമുണ്ടായിരുന്നതായും ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. സിറ്റി റൂറല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം വെന്റ്‌ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Mangalore, Murder, National, Killed, Obituary, Man in salon faces ire of gang, dies on spot

Keywords: Mangalore, Murder, National, Killed, Obituary, Man in salon faces ire of gang, dies on spot.

Post a Comment