Join Whatsapp Group. Join now!
Aster MIMS 10/10/2023

പിലിക്കോട് പടുവളത്ത് മീന്‍ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞ് ഡീസല്‍ ടാങ്കിന് തീപിടിച്ചു

പിലിക്കോട് പടുവളത്ത് മീന്‍ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞ് ഡീസല്‍ ടാങ്കിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 Cheruvathur, Accident, Lorry, Fire, Kasaragod, Fish Lorry, Kerala.
ചെറുവത്തൂര്‍: (www.kasargodvartha.com 20.10.2014) പിലിക്കോട് പടുവളത്ത് മീന്‍ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞ് ഡീസല്‍ ടാങ്കിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടമുണ്ടായത്. പയ്യന്നൂര്‍ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്ക് സംഭവിച്ചില്ല. എന്നാല്‍ ലോറിയുടെ ഡീസല്‍ടാങ്ക് പൊട്ടുകയും ഇലക്ട്രിക്ക് പോസ്റ്റില്‍നിന്ന് തീപൊരിവീണാണ് തീപിടിച്ചത്. വിവരമറിഞ്ഞ് ചന്തേര പോലീസും തൃക്കരിപ്പൂരില്‍നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. സമീപത്തെ കടകളില്‍നിന്നും മറ്റും ആളുകളെ ദൂരത്തേക്ക് മാറ്റി.
Cheruvathur, Accident, Lorry, Fire, Kasaragod, Fish Lorry, Kerala, Lorry hits electric post, blaze

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment