city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു റിസര്‍വെ: സമയം നീട്ടിത്തരാമെന്ന് നേതാക്കള്‍ക്ക് ഡി.ഡിയുടെ ഉറപ്പ്

എരിയാല്‍: (www.kasargodvartha.com 25.10.2014) കുഡ്‌ലു വില്ലേജിലെ റിസര്‍വെ സംബന്ധമായ റിക്കാര്‍ഡ് പരിശോധന നവംബര്‍ 10 വരെ നീട്ടാന്‍ നടപടിയെടുക്കുമെന്ന് സര്‍വെ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മധുരിമൈ അറിയിച്ചു. അപേക്ഷകരുടെ ബാഹുല്യം കാരണം കുഡ്‌ലു വില്ലേജിലെ ബഹുഭൂരിഭാഗം പേര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ റിസര്‍വെ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും ജനങ്ങളുടെ പ്രയാസം മനസിലാക്കി പ്രമാണം ഹാജരാക്കാന്‍ സമയം നീട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.ബി. കുഞ്ഞാമു ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കമ്പാര്‍ സാമൂഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നില്‍ എന്നിവര്‍ ഡി.ഡി.യെ സമീപിച്ചിരുന്നു.

നേതാക്കള്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.ഡി വില്ലേജ് ഓഫീസ് സന്ദര്‍ശിച്ച് ജനങ്ങളുടെ  ദുരിതം നേരിട്ട് മനസിലാക്കി. ഒക്ടോബര്‍ 10 വരെ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കാമെന്ന് അദ്ദേഹം അറിയിച്ചു. എരിയാലില്‍ സ്ഥിതി ചെയ്യുന്ന കുഡ്‌ലു ഗ്രൂപ്പ് വില്ലേജിലാണ് റി സര്‍വെ റിക്കാര്‍ഡ് പരിശോധന  നടക്കുന്നത്. നേരത്തെ ഒക്ടോബര്‍ 29 വരെയാണ് സമയം അനുവദിച്ചിരുന്നത്.

പുത്തൂര്‍, കുഡ്‌ലു, ഷിരിബാഗിലു എന്നീ  മൂന്ന് വില്ലേജുകള്‍ ഉള്‍പെടുന്നതാണ് കുഡ്‌ലു ഗ്രൂപ്പ് വില്ലേജ്. ഇതില്‍ ഷിരിബാഗിലു, പുത്തൂര്‍ എന്നിവയുടെ റിസര്‍വെ വര്‍ഷങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞിരുന്നു. ഇപ്പോള്‍  കുഡ്‌ലു വില്ലേജ് പരിധിയില്‍ വരുന്ന സ്ഥല ഉടമകളുടെ രേഖകളാണ് പരിശോധിക്കുന്നത്. സ്ഥലത്തിന്റെ ആധാരവും ഭൂനികുതി രസീതുമാണ് ഹാജരാക്കേണ്ടത്. ഇത് കരടു രേഖയുമായി ഒത്തു നോക്കുന്നു. പേരിലും വിസ്തൃതിയിലും തെറ്റുണ്ടെങ്കില്‍ തിരുത്തി കിട്ടുന്നതിന് അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നു.

സര്‍വെ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറെ കുഡ്‌ലു വില്ലേജ് ഓഫീസര്‍ ടി. ജയകുമാര്‍, എസ്.വി.ഒ. എന്‍.കെ. ലോകേഷ്, വേണു, അനസ്, പ്രദീപ് തുടങ്ങിയവര്‍ സ്വീകരിച്ചു. കെ.ബി. കുഞ്ഞാമു, മുജീബ് കമ്പാര്‍, എ.പി. ഹനീഫ് എന്നിവരാണ് ഡി.ഡിയോടൊപ്പം ഉണ്ടായിരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുഡ്‌ലു റിസര്‍വെ: സമയം നീട്ടിത്തരാമെന്ന് നേതാക്കള്‍ക്ക് ഡി.ഡിയുടെ ഉറപ്പ്

Keywords : Kasaragod, Kudlu, Village Office, Kerala, Eriyal, Re survey. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL