city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന ഭരണം നീങ്ങുന്നത് ആര്‍എസ്എസ് പറയുന്ന വഴിക്ക്: കോടിയേരി ബാലകൃഷ്ണന്‍

കാസര്‍കോട്: (www.kasargodvartha.com 25.10.2014) സംസ്ഥാനത്തെ ഭരണം നീങ്ങുന്നത് ആര്‍എസ്എസ് പറയുന്ന വഴിക്കാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെയല്ല നെഹ്‌റുവിനെയാണ് കൊല്ലേണ്ടതെന്ന് കേസരിയില്‍ ലേഖനമെഴുതിയ ആര്‍എസ്എസ് നേതാവിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഗുരുവായൂരില്‍ കോളജ് മാഗസിനില്‍ നരേന്ദ്രമോഡിയെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് സിനിമ തിയേറ്ററില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്ക് രാജ്യദ്രോഹക്കുറ്റമാണ് പോലീസ് ചുമത്തിയത്. കോണ്‍ഗ്രസിന്റെ സഹായ സമീപനമാണ് രാജ്യത്ത് ആര്‍എസ്എസിന്റെ അടിത്തറ ശക്തമാക്കിയത്- കോടയേരി പറഞ്ഞു.

സിപിഎം നെക്രാജെ ലോക്കല്‍ കമ്മിറ്റി ഓഫീസിനായി പൈക്ക ബാലനടുക്കയില്‍ നിര്‍മിച്ച എച്ച് മഹാലിംഗന്‍ സ്മാരക മന്ദിരം കോടിയേരി ഉദ്ഘാടനം ചെയ്തു. ബി.ആര്‍ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളുടെ ഫോട്ടോ ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ അനാഛാദനം ചെയ്തു. ജില്ലാസെക്രട്ടറിയറ്റ് അംഗം സി.എച്ച് കുഞ്ഞമ്പു ലൈബ്രറി ഉദ്ഘാടനം ചെയ്തു. എജി നായര്‍ പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു.

ഏരിയാസെക്രട്ടറി വി.കെ രാജന്‍ ഉപഹാരം നല്‍കി. ബി. കുഞ്ഞിരാമന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം വി. നാരായണന്‍, എസ്. ഉദയകുമാര്‍, ടി.കെ രാജന്‍, പി. ചന്തൂട്ടി, കളരി കൃഷ്ണന്‍, എ. നാരായണന്‍, സി.വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി പ്രഭാകരന്‍ സ്വാഗതവും ഗിരികൃഷ്ണന്‍ നന്ദിയും പറഞ്ഞു. സിപിഎം ഏരിയാകമ്മിറ്റി അംഗം എ.ജി നായര്‍ സംഭാവന നല്‍കിയ സ്ഥലത്താണ് സ്മാരക മന്ദിരം പണിതത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സംസ്ഥാന ഭരണം നീങ്ങുന്നത് ആര്‍എസ്എസ് പറയുന്ന വഴിക്ക്: കോടിയേരി ബാലകൃഷ്ണന്‍

Keywords : Kasaragod, Kerala, Kodiyeri Balakrishnan, RSS, UDF, CPM, Programme, Inauguration. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL