city-gold-ad-for-blogger
Aster MIMS 10/10/2023

മെഡിക്കല്‍ കോളജ് : മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം- കെ.എം.സി.സി

ദുബൈ:(www.kasargodvartha.com 30.10.2014) കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം ജനുവരിക്കു മുമ്പായി ആരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ എത്രയും പെട്ടെന്ന് ഭരണാനുമതി നല്‍കി നിര്‍മാണം ആരംഭിക്കണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ആതുര സേവന രംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയായ പെര്‍ള ഉക്കിനടുക്കയില്‍ 2013 നവംബര്‍ ഒന്നിനാണ് ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തിയത്. ഇതോടൊപ്പം ശിലാസ്ഥാപനം നടത്തിയ ജില്ലകളിലൊക്കെ നിര്‍മാണം ആരംഭിച്ചപ്പോഴും കാസര്‍കോടിനോടുള്ള അവഗണന പ്രകടമായിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധവും അമര്‍ഷവും നാട്ടിലും പ്രവാസ ലോകത്തും പ്രകടമായിരുന്നു. മെഡിക്കല്‍ കോളജിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദുബൈ സന്ദര്‍ശന വേളയില്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മഹ്മൂദ് , സെക്രട്ടറി സലാം കന്യപ്പാടി എന്നിവര്‍ നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കുശേഷം മെഡിക്കല്‍ കോളജ് കാസര്‍കോടിന് നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും കെ എം സി സി നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയോട് ഈ വിഷയത്തില്‍  ചര്‍ച്ച നടത്തുകയും കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍ കോളജ് നടപ്പിലാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജിനു വേണ്ടി ദുബൈ കെ എം സി സി ചെര്‍ക്കള പഞ്ചായത്ത് കമ്മിറ്റിയുടെ ഒപ്പുമരവും ഓണ്‍ലൈന്‍ പ്രതിഷേധവും നടന്നുവരുന്നു.
മെഡിക്കല്‍ കോളജ് : മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം- കെ.എം.സി.സി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:   KMCC welcomes chief minister statement on  medical college, Dubai, kasaragod, Perla, hospital, Conference, P.K.Kunhalikutty, Kerala.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL