1.2 കിലോ ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍
Oct 21, 2014, 13:30 IST
കൊച്ചി: (www.kasargodvartha.com 21.10.2014) 1.2 കിലോ ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ബിസ്ക്കറ്റ് രൂപത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു സ്വര്‍ണം.
ചൊവ്വാഴ്ച രാവിലെ ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മറ്റൊരു സംഭവത്തില്‍ 600 ഗ്രാം സ്വര്‍ണവുമായി തമിഴ്നാട് സ്വദേശിയെയും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
ഇരുവരേയും കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തുവരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് .കെ. ശ്രീനിവാസന് പറഞ്ഞു.

Keywords : Gold, Kasaragod, Arrest, Kerala, Kochi, Airport, Nedumbashery.