city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളജ്: നിര്‍മാണം 2 മാസത്തിനകം തുടങ്ങും- മുഖ്യമന്ത്രി; നബാര്‍ഡില്‍ നിന്നും 65 കോടി വാങ്ങും

കാസര്‍കോട്: (www.kasargodvartha.com 29.10.2014) ബദിയടുക്കയിലെ നിര്‍ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനം രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതല യോഗത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍ ടെണ്ടര്‍ വിളിച്ച് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും.

നബാര്‍ഡില്‍നിന്നും 65 കോടി രൂപ വായ്പയായി ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് അപേക്ഷ നല്‍കിയിട്ടുണ്ട്. അത് ലഭിക്കുന്നതിന് മുമ്പ്തന്നെ നിര്‍മാണ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ ജില്ലയ്ക്ക് അനുവദിച്ച 25 കോടി രൂപ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.

മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനകംതന്നെ ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നടപടികള്‍ നീക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ധന മന്ത്രി കെ.എം. മാണി, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീര്‍, ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി കെ.പി. മോഹനന്‍, മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖ്, കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്ദമ് സഗീര്‍, മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ പി.ജി.ആര്‍. പിള്ള തുടങ്ങിയവരാണ് ഉന്നത തല യോഗത്തില്‍ സംബന്ധിച്ചത്. 

ജില്ലയിലെ മറ്റു എം.എല്‍.എമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയില്ല. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം വൈകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിതന്നെ മുന്‍കയ്യെടുത്ത് തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി കെ.പി. മോഹനന് നിര്‍ദേശം നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് മെഡിക്കല്‍ കോളജ്: നിര്‍മാണം 2 മാസത്തിനകം തുടങ്ങും- മുഖ്യമന്ത്രി; നബാര്‍ഡില്‍ നിന്നും 65 കോടി വാങ്ങും

Keywords : Kasaragod, Medical College, Oommen Chandy, MLA, N.A.Nellikunnu, Kerala, health, P.B. Abdul Razak, District Collector, Kasargod Medical college: construction to begin after 2 months. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL