Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

കളനാട് അക്രമം: നാലു പേര്‍ ആശുപത്രിയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

കളനാട്ട് വ്യാഴാഴ്ച വൈകിട്ടുണ്ടായ അക്രമത്തില്‍ പരിക്കേറ്റ നാലു പേരെ നുള്ളിപ്പാടിയിലെ Kalanad, Attack, Assault, Injured, Hospital, KMK Lahir, Abdul Samad, Thahir, Haris
കാസര്‍കോട്: (www.kasargodvartha.com 24.10.2014) കളനാട്ട് വ്യാഴാഴ്ച വൈകിട്ടുണ്ടായ അക്രമത്തില്‍ പരിക്കേറ്റ നാലു പേരെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളനാട് സ്വദേശികളായ കെ.എം.കെ.ളാഹിര്‍(36), അബ്ദുസമദ്(32), താഹിര്‍(24), ഹാരിസ്(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരുന്നതായി ബേക്കല്‍ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

ബൈക്കുകളിലെത്തിയ 20 ഓളം യുവാക്കളാണ് ആക്രമം അഴിച്ചുവിട്ടതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. അക്രമികളുടേതെന്നു സംശയിക്കുന്ന ഏതാനും ബൈക്കുകള്‍ കളനാട്ടു നിന്നു പോലീസ് കസ്റ്റഡിയെടുത്തു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
കളനാട്ട് ഉദുമയില്‍ നിന്നുമെത്തിയ യുവാക്കളുടെ പരാക്രമം; 3 പേര്‍ക്ക് പരിക്ക്, ബൈക്ക് പോലീസ് പിടികൂടി
Keywords: Kalanad, Attack, Assault, Injured, Hospital, KMK Lahir, Abdul Samad, Thahir, Haris. 

Advertisement:

Post a Comment