city-gold-ad-for-blogger
Aster MIMS 10/10/2023

ദീപങ്ങള്‍ മിഴി തുറന്നു, ദീപാവലി ആഘോഷം ഭക്തിസാന്ദ്രമായി

കാസര്‍കോട്:(www.kasargodvartha.com 22.10.2014) ദീപങ്ങളുടെയും പ്രത്യാശയുടെയും വെളിച്ചത്തിന്റെയും നന്മയുടെയും ഉത്സവമായ ദീപാവലി നാടെങ്ങും ആഘോഷിക്കുന്നു. ബുധനാഴ്ച മുതല്‍ മൂന്നുനാള്‍ ഹൈന്ദവ ഭവനങ്ങളും ദേവാലയങ്ങളും ദീപപ്രഭയില്‍ മുങ്ങും.

മണ്‍ ചെരാതുകള്‍ തെളിയിച്ചും മെഴുകു തിരി തെളിയിച്ചുമാണ് ദീപങ്ങള്‍ കത്തിക്കുന്നത്. വീട്ടുമുറ്റങ്ങളില്‍ പാലയുടെ ശിഖരം നാട്ടി അതിന്റെ കവരുകളില്‍ ചെറിയ മണ്‍ചെരാതുകള്‍ കത്തിച്ചുവെച്ച് പൊലിയന്ത്രന്‍ വിളിക്കും. തറവാട്ടു ഭവനങ്ങളുടെ മുറ്റത്തും ക്ഷേത്രമുറ്റത്തും കവുങ്ങു നാട്ടിയാണ് അതില്‍ ദീപങ്ങള്‍ തെളിക്കുന്നത്.

രാജ്യമെമ്പാടും കൊണ്ടാടുന്ന ഒരു ആഘോഷമാണ് ദീപാവലി. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ദീപാവലിക്കു വലിയ പ്രാധാന്യം കല്‍പിക്കുന്നു. വീടുകള്‍ക്കു മുമ്പില്‍ കൂടു വിളക്കുകളും ദീപാവലിക്കു പ്രകാശിപ്പിക്കും.

അജ്ഞതയുടെ അന്ധകാരത്തെ, അറിവിന്റെ വെളിച്ചം കൊണ്ട് അകറ്റുന്ന ആഘോഷം കൂടിയാണ് ദീപാവലി. പടക്കം പൊട്ടിച്ചും വിശിഷ്ടമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരുക്കിയും വിശ്വാസികള്‍ ദീപാവലി ആഘോഷത്തിനു പൊലിമ പകരുന്നു. നിരവധി ഐതീഹ്യങ്ങളാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ളത്. എല്ലാ കഥകളിലും നന്മ അന്തിമ വിജയം നേടുന്നുവെന്നത് ശ്രദ്ധേയമാണ്.

ദീപങ്ങള്‍ മിഴി തുറന്നു, ദീപാവലി ആഘോഷം ഭക്തിസാന്ദ്രമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Indians light up the night for Diwali, kasaragod, Kerala, Deepavali, Temple fest

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL