Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗര്‍ഭ പാത്രത്തിലെ മുഴ നീക്കംചെയ്ത യുവതിയുടെ മൂത്രനാളിയിലൂടെ മലം ഒഴുകുന്നു; ഗൈനക്കോളജിസ്റ്റിനെതിരെ പരാതി

ഗര്‍ഭ പാത്രത്തിലെ മുഴ നീക്കംചെയ്ത യുവതിയുടെ മൂത്രനാളത്തിലൂടെ മലം ഒഴുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗൈനക്കോളജിസ്റ്റിനെതിരെ Doctor, General Hospital, Operation, Gynaecologist, Complaint, Treatment.
കാസര്‍കോട്: (www.kasargodvartha.com 21.10.2014) ഗര്‍ഭ പാത്രത്തിലെ മുഴ നീക്കംചെയ്ത യുവതിയുടെ മൂത്രനാളത്തിലൂടെ മലം ഒഴുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗൈനക്കോളജിസ്റ്റിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കി. ബന്തടുക്ക മാണിമൂല ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ലൈല(32)യാണ് മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയിട്ടും ദുരുവസ്ഥയില്‍ കഴിയുന്നത്.

അഞ്ച് മാസം മുമ്പ് വയറുവേദനയെതുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ലൈലയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. ജ്യോതി ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടെന്ന് അറിയിക്കുകയും ഇത് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമായ ലൈല ഏതാനും ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തുകയായിരുന്നു.

വീട്ടിലെത്തിയപ്പോള്‍ ലൈലക്ക് അസഹ്യമായ വയറുവേദനയും മലബന്ധം അനുഭവപ്പെടുകയും ചെയ്തു. മൂത്രത്തിലൂടെ മലം പോവുകയുമായിരുന്നു. 25 ദിവസത്തിന് ശേഷം വീണ്ടും ഇതേ ആശുപത്രിയിലെത്തുകയും ഡോക്ടറെ സമീപിക്കുകയും ചെയ്തപ്പോള്‍ വീണ്ടും ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഇതുപ്രകാരം രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിട്ടും യാതൊരും പ്രയോജനവും ഉണ്ടായിട്ടില്ല. ഇതിന് ശേഷം ജനറല്‍ ആശുപത്രിയിലെ തന്നെ  സര്‍ജന്‍ ഡോ. സുനില്‍ ചന്ദ്രനെ സമീപിക്കുകയും മലം പൈപ്പ് വഴി പുറത്തേക്ക് കളയാനുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്‌തെങ്കിലും ലൈല ഇപ്പോഴും പഴയപോലെതന്നെ ദുരിതം അനുഭവിക്കുകയാണ്. 

നിര്‍ധന കുടുംബാംഗമായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍പോയി ചികിത്സ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല. ഭര്‍ത്താവ് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഇവര്‍ക്ക് 12 വയസുള്ള മകളും ആറ് വയസുള്ള മകനുമുണ്ട്. ഗൈനക്കോളജിസ്റ്റ് ഡോ. ജ്യോതിക്ക് സംഭവിച്ച കൈപ്പിഴയാണ് യുവതിയുടെ ജീവന്‍പോലും ഇപ്പോള്‍ അപകടത്തിലാക്കിയിരിക്കുന്നതെന്ന് ബന്ധുക്കളും ഇവര്‍ക്കുവേണ്ടി സഹായവുമായി രംഗത്തുവന്ന സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു. 

യുവതിയെ പരിശോധിച്ച മറ്റു ഡോക്ടര്‍മാരും ആദ്യത്തെ ശസ്ത്രക്രിയയില്‍ സംഭവിച്ച കൈപ്പിഴവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ചികിത്സാപിഴവിനെതിരെ പരാതിയുമായി ലൈല ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, കാസര്‍കോട് ടൗണ്‍ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇപ്പോഴും ജനറല്‍ ആശുപത്രിയില്‍ ഇതേ അവസ്ഥയില്‍ കഴിയുകയാണ് ലൈല.
Doctor, General Hospital, Operation, Gynaecologist, Complaint, Treatment

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഘട്ടാറിനെ തെരഞ്ഞെടുത്തു; മഹാരാഷ്ട്രയില്‍ ദീപാവലിക്ക് ശേഷം ചര്‍ച്ച
Keywords: Doctor, General Hospital, Operation, Gynaecologist, Complaint, Treatment, Complaint against doctor.

Advertisement:

Post a Comment