city-gold-ad-for-blogger
Aster MIMS 10/10/2023

കളനാട്ട് ഉദുമയില്‍ നിന്നുമെത്തിയ യുവാക്കളുടെ പരാക്രമം; 3 പേര്‍ക്ക് പരിക്ക്, ബൈക്ക് പോലീസ് പിടികൂടി

കളനാട്: (www.kasargodvartha.com 23.10.2014) നിരവധി ബൈക്കുകളിലെത്തിയ ഉദുമ പടിഞ്ഞാറിലെ യുവാക്കളുടെ പരാക്രമത്തില്‍ കളനാട്ടെ നാട്ടുകാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അക്രമികളെത്തിയ മൂന്ന് ബൈക്കുകള്‍ പോലീസ് പിടികൂടി. വ്യാഴാഴ്ച വൈകിട്ടട്ട് ആറ് മണിയോടെയാണ് സംഭവം.

നിസാര പ്രശ്‌നത്തിന്റെ പേരിലാണ് സംഘടിച്ച് ബൈക്കുകളിലെത്തിയ 50 ഓളം വരുന്ന യുവാക്കള്‍ കളനാട് ടൗണിലെത്തി അവിടെ കണ്ടവരെയെല്ലാം അക്രമിച്ചതെന്ന് അറിയുന്നു. തൊട്ടടുത്ത കടയില്‍നിന്നും സോഡാകുപ്പിയും മറ്റും എടുത്താണ് അക്രമം നടത്തിയത്. ഇവരോട് സംഭവത്തെകുറിച്ച് ചോദിച്ച കളനാട്ടെ ളാഹിറിനെ (32) സംഘം വളഞ്ഞിട്ട് തല്ലി. നാട്ടുകാര്‍ കൂട്ടമായി എത്തിയതോടെ അക്രമികള്‍ ബൈക്കുകളില്‍തന്നെ രക്ഷപ്പെടുകയായിരുന്നു.

ഇവര്‍ എത്തിയ മൂന്ന് ബൈക്കുകള്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ആക്രമത്തില്‍ നാട്ടുകാരായ മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബേക്കല്‍ അഡീഷണല്‍ എസ്.ഐ. നാരയണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തെതുടര്‍ന്ന് കളനാട് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കളനാട്ട് ഉദുമയില്‍ നിന്നുമെത്തിയ യുവാക്കളുടെ പരാക്രമം; 3 പേര്‍ക്ക് പരിക്ക്, ബൈക്ക് പോലീസ് പിടികൂടി

കളനാട്ട് ഉദുമയില്‍ നിന്നുമെത്തിയ യുവാക്കളുടെ പരാക്രമം; 3 പേര്‍ക്ക് പരിക്ക്, ബൈക്ക് പോലീസ് പിടികൂടി

കളനാട്ട് ഉദുമയില്‍ നിന്നുമെത്തിയ യുവാക്കളുടെ പരാക്രമം; 3 പേര്‍ക്ക് പരിക്ക്, ബൈക്ക് പോലീസ് പിടികൂടി

കളനാട്ട് ഉദുമയില്‍ നിന്നുമെത്തിയ യുവാക്കളുടെ പരാക്രമം; 3 പേര്‍ക്ക് പരിക്ക്, ബൈക്ക് പോലീസ് പിടികൂടി

കളനാട്ട് ഉദുമയില്‍ നിന്നുമെത്തിയ യുവാക്കളുടെ പരാക്രമം; 3 പേര്‍ക്ക് പരിക്ക്, ബൈക്ക് പോലീസ് പിടികൂടി


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL