city-gold-ad-for-blogger
Aster MIMS 10/10/2023

ഫേസ് ബുക്ക് പ്രണയം: മംഗലാപുരത്തെ 16 കാരിയുമായി ഒളിച്ചോടിയ ആലപ്പുഴയിലെ 18 കാരന്‍ അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 30.10.2014) ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ആലപ്പുഴ അമ്പലപ്പുഴയിലേക്കു തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ 18 കാരനെ പോലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ സ്വദേശിയും വെല്‍ഡിംഗ് തൊഴിലാളിയുമായ ജെറി ഫ്രാന്‍സിസ് (18) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

മംഗലാപുരം ഹാവേരി സ്വദേശിനിയും ടൗണിലെ കോളജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ 16 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഫേസ് ബുക്ക് ചാറ്റിംഗിലൂടെ പെണ്‍കുട്ടിയുമായി പ്രണയത്തിലായ ജെറി ഫ്രാന്‍സിസ് പെണ്‍കുട്ടിയെ നേരില്‍ കാണാന്‍ മംഗലാപുരത്തെത്തുകയും ഒക്ടോബര്‍ 23ന് ഇരുവരും കേരളത്തിലേക്ക് ഒളിച്ചോടുകയുമായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് രക്ഷിതാക്കള്‍ മംഗലാപുരം റൂറല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍  കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലുള്ളതായും കാമുകനോടൊപ്പം ഒളിച്ചോടിയതായും മനസിലാക്കിയത്. തുടര്‍ന്ന് ഫേസ് ബുക്കില്‍ നിന്നു ജെറിയുടെ വിലാസവും ഫോണ്‍ നമ്പറും  ശേഖരിച്ചാണ് ഒരു സംഘം കര്‍ണാടക പോലീസ് അമ്പലപ്പുഴയിലെത്തി ജെറിയെ ബുധനാഴ്ച അറസ്റ്റു ചെയ്തത്.

എസ്.എസ്.എല്‍.സി. വരെ പഠിച്ച ജെറി തുടര്‍ന്നു വെല്‍ഡിംഗ് ജോലി ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടിയെ ജെറിയുടെ വീട്ടില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ ജെറിയുടെ വീട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഫേസ് ബുക്ക് പ്രണയം: മംഗലാപുരത്തെ 16 കാരിയുമായി ഒളിച്ചോടിയ ആലപ്പുഴയിലെ 18 കാരന്‍ അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL