city-gold-ad-for-blogger
Aster MIMS 10/10/2023

പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ കാറിന് തീയിട്ടു

പയ്യന്നൂര്‍: (www.kasargodvartha.com 21.10.2014) പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ കാര്‍ കത്തിച്ച നിലയില്‍. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ സി.പി.എം പ്രവര്‍ത്തകന്‍ രാജീവന്റെ കാറാണ് തീവെച്ചു നശിപ്പിച്ചത്.

വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കത്തിച്ചതെന്നാണ് സൂചന. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിയിരുന്നു.

പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ കാറിന് തീയിട്ടു
File Photo
കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന ബള്‍ബും പൊട്ടിത്തെറിച്ചു. രാജീവന്റെ മാതാവ് നാരായണി, ഭാര്യ പ്രസീന, മക്കളായ രജിത്, ആദിഷ് എന്നിവരാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Payyannur, Car, CPM Worker, Kasaragod, Kerala, Fire, House. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL