Join Whatsapp Group. Join now!
Aster MIMS 10/10/2023

ചട്ടഞ്ചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരില്‍ വിവാദം പുകയുന്നു

ചട്ടഞ്ചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരില്‍ വിവാദം പുകയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത് ആരാണെന്നതിനെ
ചട്ടഞ്ചാല്‍: (www.kasargodvartha.com 25.10.2014) ചട്ടഞ്ചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരില്‍ വിവാദം പുകയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത് ആരാണെന്നതിനെ ചൊല്ലിയാണ് തര്‍ക്കം. പൊതുപ്രവര്‍ത്തകനായ കണ്ണമ്പള്ളി ഷാഫി ബാഡൂരിലെ അബ്ദുല്‍ ലത്തീഫ് ഹാജിയുടെ സഹായത്തോടെയാണ് മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാനത്തിന് ഷാഫിയെ ക്ഷണിക്കാത്തത് പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. ജനം മഴയും വെയിലുമേറ്റ് കഴിഞ്ഞിരുന്നപ്പോള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തെ തിരിഞ്ഞു നോക്കാതിരുന്ന പഞ്ചായത്ത് പ്രസിഡണ്ടാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്നും ഷാഫിയെ അനുകൂലിക്കുന്നവര്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചതിന്റെ പേരില്‍ ചിലര്‍ എട്ടു കാലി മമ്മുഞ്ഞി ചമയുകയാണെന്ന് ആരോപിച്ച് ചെമ്മനാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കണ്ടത്തില്‍ രംഗത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. ചട്ടഞ്ചാല്‍ ടൗണില്‍ നിര്‍മിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ച കാത്തിരിപ്പ് കേന്ദ്രം നിര്‍മാണത്തിന് മുന്‍കൈ എടുത്തത് സ്‌പോട്ടിംഗ് ക്ലബ്ബ് അംഗങ്ങളായ അബു മാഹിനാബാദും ഹസൈനാര്‍ പുലിക്കോടനും സാദിഖ് ആലംപാടിയുമാണെന്നും ഒരു ലക്ഷത്തോളം വരുന്ന നിര്‍മാണ ചെലവ് വഹിച്ചത് വ്യവസായ പ്രമുഖനും ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ  ബാഡൂര്‍ ലത്തീഫ് ഹാജിയാണെന്നുമാണ് അബൂബക്കര്‍ കണ്ടത്തില്‍ പറയുന്നത്.

ഇതിന്റെ പേരില്‍ എട്ടു കാലി മമ്മുഞ്ഞിമാര്‍ ക്രഡിറ്റ് എറ്റെടുക്കാന്‍ രംഗത്ത് വരുന്നതിനെതിരെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും അബൂബക്കര്‍ കണ്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ചട്ടഞ്ചാലില്‍ വികസനമില്ലെന്നു പറയുന്നവര്‍ക്ക് വികസനം കൊണ്ടുവരാന്‍ യോഗ്യതയുള്ള ഒരു ജനപ്രതിനിധി ഉണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും അബൂബക്കര്‍ കണ്ടത്തില്‍ പ്രസതാവനയില്‍ പറഞ്ഞു. ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാന്‍ രംഗത്തുവന്നവരെ  മുസ്‌ലീം ലീഗ് വാര്‍ഡ് കമ്മറ്റി അഭിനന്ദിച്ചു.

വിവാദങ്ങള്‍ എന്തുതന്നെയായാലും ചട്ടഞ്ചാലിലെത്തുന്നവര്‍ക്ക് അതിമനോഹരമായ ഒരു ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മിച്ചുനല്‍കിയ നല്ല മനസ്‌ക്കര്‍ക്ക് നന്ദിപറയുകയാണ് യാത്രക്കാരും നാട്ടുകാരും.
ചട്ടഞ്ചാല്‍ ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല നിര്‍വഹിക്കുന്നു
Chattanchal, Bus waiting shed, Kasaragod, Kerala, Inauguration, Controversy over bus waiting shed in Chattanchal.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment