city-gold-ad-for-blogger
Aster MIMS 10/10/2023

അമ്മതൊട്ടിലില്‍ അലറാം മുഴങ്ങുന്നത് കേട്ട് എത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു

കാസര്‍കോട്: (www.kasargodvartha.com 15.10.2014) അമ്മതൊട്ടിലില്‍ അലറാം മുഴങ്ങുന്നത് കേട്ട് എത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു. കഴിഞ്ഞ ദിവസമാണ് പല തവണ അമ്മത്തൊട്ടിലില്‍ നിന്നും അലറാം ശബ്ദിച്ചത്. ആശുപത്രി അധികൃതര്‍ ഒന്നു രണ്ടുതവണ ചെന്നപ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നീട് വീണ്ടും അലറാം ശബ്ദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ഓടിയെത്തുമ്പോഴാണ് ആ കാഴ്ച കണ്ടത്.

ഒരു പൂച്ച അതിന്റെ കുഞ്ഞുമായാണ് അമ്മത്തൊട്ടിലില്‍ കിടക്കുകയായിരുന്നു. സുരക്ഷിതമായ ഒരു സ്ഥലം എന്നു കരുതിയായിരിക്കാം പൂച്ച കുഞ്ഞുമായി എത്തിയത്. അമ്മത്തൊട്ടിലിന്റെ ജനല്‍ ഗ്ലാസ് നേരത്തെ തന്നെ തകര്‍ന്നിരുന്നു. ഇതു വഴിയാണ് പൂച്ച കുഞ്ഞുമായി അകത്ത് കടന്നതെന്ന് കരുതുന്നു. പൊട്ടിയ ചില്ല് മാറ്റിയിടാന്‍ പോലും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം സംഭവത്തെ തുടര്‍ന്ന് പൊട്ടിയ ഗ്ലാസിന്റെ ദ്വാരം പേപ്പര്‍ വെച്ച് അടക്കുകയാണ് അധികൃതര്‍ ചെയ്തത്‌. ഇലക്ട്രോണിക് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന അമ്മത്തൊട്ടിലില്‍ ആരെങ്കിലും കുഞ്ഞിനെ കൊണ്ടുവന്നു വെച്ച് പുറത്തിറങ്ങിയാല്‍ തനിയെ വാതിലടയുകയും അലറാം ശബ്ദിക്കുകയുമാണ് ചെയ്യുന്നത്.

അമ്മത്തൊട്ടിലില്‍ ഒരു വര്‍ഷത്തിലധികമായി കുട്ടികളെയൊന്നും ലഭിച്ചിരുന്നില്ല. മുമ്പ് മൂന്നിലധികം കുട്ടികളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു പോയിരുന്നു. ഈ കുട്ടികളെല്ലാം തിരുവനന്തപുരം ശിശു ക്ഷേമ സമിതിയുടെ ചില്‍ഡ്രണ്‍സ് ഹോമില്‍ വളരുകയാണ്. അമ്മത്തൊട്ടില്‍ മാസങ്ങളായി ശുചിയാക്കാതെ കിടക്കുകയാണ്. പടവുകളും മറ്റും പൊടി പിടിച്ച് കിടക്കുന്നു. ഏതെങ്കിലും അമ്മ കുഞ്ഞിനെയും കൊണ്ടു വന്നാല്‍ പൊന്നോമനയെ ഇത്തരം ഒരു സാഹചര്യമുള്ള സ്ഥലത്ത് കിടത്തിപ്പോകുമെന്ന് കരുതാനും കഴിയില്ല.

അമ്മത്തൊട്ടില്‍ ആറ് മാസത്തിലൊരിക്കലെങ്കിലും ശുചിയാക്കണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരും മറ്റും ആവശ്യപ്പെടുന്നത്. അമ്മത്തൊട്ടിലില്‍ പുറമെനിന്ന് പൂച്ചകള്‍ക്കും ഇഴജന്തുക്കള്‍ക്കും കടന്നു വരാനുള്ള സാഹചര്യവും ഒഴിവാക്കണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

അമ്മതൊട്ടിലില്‍ അലറാം മുഴങ്ങുന്നത് കേട്ട് എത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു

അമ്മതൊട്ടിലില്‍ അലറാം മുഴങ്ങുന്നത് കേട്ട് എത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു

അമ്മതൊട്ടിലില്‍ അലറാം മുഴങ്ങുന്നത് കേട്ട് എത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു

അമ്മതൊട്ടിലില്‍ അലറാം മുഴങ്ങുന്നത് കേട്ട് എത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു

അമ്മതൊട്ടിലില്‍ അലറാം മുഴങ്ങുന്നത് കേട്ട് എത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു

Photos: Zubair Pallickal

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Kasaragod, Kerala, hospital, Parents, Child, complaint, Cat, Dust

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL