city-gold-ad-for-blogger
Aster MIMS 10/10/2023

ദുബൈയിലെ മൊബൈല്‍ കടയില്‍ നിന്ന് 5.8 ലക്ഷം ദിര്‍ഹത്തിന്റെ തട്ടിപ്പ് നടത്തി കാസര്‍കോട് സ്വദേശി മുങ്ങി

ദുബൈ: (www.kasargodvartha.com 20.10.2014) ദുബൈയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ മൊത്തക്കച്ചവട സ്ഥാപനത്തില്‍നിന്ന് 5.8 ലക്ഷം ദിര്‍ഹത്തിന്റെ തട്ടിപ്പ് നടത്തി കാസര്‍കോട് ആലംപാടി സ്വദേശി കടന്നുകളഞ്ഞു. സംഭവത്തില്‍ ആലംപാടിയിലെ ബഷീര്‍ അബ്ദുല്‍ ഖാദറിനെതിരെ ദുബൈ നായിഫ് പോലീസ് കേസെടുത്തു. ഇയാളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും ചെയ്തു.

മാഹി സ്വദേശി വി.പി. നൗഫലിന്റെ കമ്പനിയില്‍ വണ്ടിച്ചെക്ക് നല്‍കി 5.8 ലക്ഷം ദിര്‍ഹത്തിന്റെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്ന പരാതിയിലാണ് കേസ്. പതിനാറോളം സ്ഥാപനങ്ങളെ ഇതേരീതിയില്‍ വഞ്ചിച്ച ബഷീര്‍ മൊത്തം 86 ലക്ഷം ദിര്‍ഹവുമായാണ് മുങ്ങിയതെന്ന് നൗഫലും പാര്‍ട്ണര്‍മാരായ ഹിമാചല്‍പ്രദേശ് സ്വദേശി ദിനേഷ് ഠാക്കൂര്‍, ഈജിപ്ത് പൗരന്‍ മുസ്തഫ എന്നിവരുടെ പരാതിയില്‍ പറയുന്നു.

മുങ്ങിയ ബഷീര്‍ അബ്ദുല്‍ ഖാദറിനെതിരെ കേരളത്തിലും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ദുബൈ ഫ്രീസോണ്‍, നായിഫ് എന്നിവിടങ്ങളിലാണ് നൗഫലിനും പാര്‍ട്ണര്‍മാര്‍ക്കും ചേര്‍ന്ന് ഫോണുകളുടെയും ടാബുകളുടെയും ഉള്‍പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കടയുള്ളത്.

മൂന്നാഴ്ച മുമ്പ് കടയിലെത്തിയ പ്രതി ബഷീര്‍ അബ്ദുല്‍ ഖാദര്‍ വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഈവകയില്‍ 5.8 ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. അതോടൊപ്പം നേരത്തെ നല്‍കാനുള്ള തുകയുടെ ഒരു വിഹിതം നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ പണം നല്‍കാമെന്നും താന്‍ ബിസിനസ് ആവശ്യാര്‍ഥം റഷ്യക്കു പോകുകയാണെന്നും പറഞ്ഞു.

എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും പണവുമായി അബ്ദുല്‍ ഖാദര്‍ എത്താത്തതിനെതുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വാട്ട്‌സ്ആപ്പില്‍ അയച്ച സന്ദേശത്തിന് താന്‍ റഷ്യയില്‍ ആണെന്നും ഉടന്‍വരുമെന്നും മറുപടി നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വന്നില്ല. ഇതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി കമ്പനി ഉടമകള്‍ക്ക് മനസിലായത്.

അബ്ദുല്‍ ഖാദറിന്റെ സഹോദരന്മാരുടെ നമ്പര്‍ സംഘടിപ്പിച്ച് ഫോണ്‍ചെയ്തപ്പോള്‍ ദുബൈയിലും ഷാര്‍ജയിലും ബിസിനസ് നടത്തിവരുന്ന അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും നൗഫല്‍ പറഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. വാട്‌സ് ആപ്പ്  സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി റഷ്യയില്‍ പോയെന്ന് പറഞ്ഞത് കളവാണെന്നും ഷാര്‍ജയില്‍ തന്നെയുണ്ടെന്നും വ്യക്തമാവുകയായിരുന്നു.
ദുബൈയിലെ മൊബൈല്‍ കടയില്‍ നിന്ന് 5.8 ലക്ഷം ദിര്‍ഹത്തിന്റെ തട്ടിപ്പ് നടത്തി കാസര്‍കോട് സ്വദേശി മുങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL