city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയെ ബസില്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടക്ടറടക്കം 8 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 23.10.2014) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസില്‍ യാത്രചെയ്യുന്നതിനിടയില്‍ മര്‍ദിക്കുകയും പിന്നീട് വലിച്ച് പുറത്തിറക്കുകയും ചെയ്ത സംഭവത്തില്‍ ടൗണ്‍ പോലീസ് ബസ് കണ്ടക്ടറടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തു.

വീരഹനുമാന്‍ ബസില്‍വെച്ച് 21ന് വൈകിട്ടാണ് സംഭവം. മുട്ടം കുനില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അണങ്കൂരിലെ അബ്ദുല്‍ ഖാദര്‍ ഷിനാസ് ഷിബിനെ (16) യാണ് കണ്ടക്ടര്‍ ആദ്യം മര്‍ദിച്ചത്. ടിക്കറ്റിന് നല്‍കിയ പണത്തിന്റെ ബാക്കി ചോദിച്ചപ്പോള്‍ വാക്കേറ്റമുണ്ടാവുകയും മര്‍ദിക്കുകയുമായിരുന്നു.

ബസ് താളിപ്പടുപ്പിന് സമീപമെത്തിയപ്പോള്‍ കണ്ടക്ടര്‍ മൊബൈല്‍ ഫോണില്‍ ഒരു സംഘത്തെ വിളിച്ചുവരുത്തി. ഇതിനിടയിലാണ് സംഘം ബസില്‍കയറി ഷിബിലിനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഷിബിന്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവസ്ഥലത്ത് പോലീസെത്തിയപ്പോള്‍ ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്ന പരാതിയില്‍ 2,000 രൂപ പിഴചുമത്തി കേസെടുക്കാന്‍ ബസ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞതായും വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. ചില സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥിളുടെ യാത്രാ സൗജന്യത്തെചൊല്ലി വാക്കേറ്റവും ഏറ്റുമുട്ടലും പതിവാണ്.
വിദ്യാര്‍ത്ഥിയെ ബസില്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടക്ടറടക്കം 8 പേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വൈറ്റ് ഹൗസിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച മെരിലന്‍ഡ് സ്വദേശി പിടിയില്‍

Keywords:  Kasaragod, Attack, Student, Case, Bus, Kerala, Assault, Injured, Hospital, Bus Conductor, Case against 8 for assaulting student.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL