city-gold-ad-for-blogger
Aster MIMS 10/10/2023

ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനം: കൊമേഴ്ഷ്യല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 01.10.2014) ഫ്‌ളക്‌സ് ബോര്‍ഡ് നിരോധിച്ച മന്ത്രിസഭാ യോഗ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കൊമേഴ്ഷ്യല്‍ ആര്‍ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാഷണല്‍ അബ്ദുല്ല പറഞ്ഞു.

സംസ്ഥാനത്ത് 25,000 ത്തോളവും കാസര്‍കോട് ജില്ലയില്‍ 500 ല്‍ പരവും ചിത്രകലാകാരന്മാര്‍ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ കടന്നു കയറ്റത്തോട് കൂടി ജോലിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ചിലര്‍ കെട്ടിട പെയിന്റര്‍മാരായും, ചിലര്‍ ജോലിയില്ലാതെ കഴിയുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

നിരന്തരം സര്‍ക്കാരുമായും മുഖ്യമന്ത്രിയുമായും നടത്തിയ നിവേദനങ്ങളിലൂടെയും നേരിട്ടും നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ഫ്‌ളക്‌സ് ബോര്‍ഡ് നിരോധിച്ചത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിരോധിച്ചെങ്കിലും കുത്തക മുതലാളിമാര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിക്കുകയാണ് ചെയ്തത്.

ഫ്‌ളക്‌സ് ബോര്‍ഡ് നിരോധനം: കൊമേഴ്ഷ്യല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തുഈ തീരുമാനം നടപ്പില്‍ കൊണ്ടുവരാന്‍ നല്ലവരായ പൊതുജനങ്ങളും ഭരണകര്‍ത്താക്കളും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Flex board, Kerala, Artist association welcomes Flex board ban. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL