Join Whatsapp Group. Join now!
Aster MIMS 10/10/2023

ആംബുലന്‍സ് മറിഞ്ഞ് രോഗിയുടെ നട്ടെല്ല് പൊട്ടി; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

വീടിന്റെ ടെറസിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ യുവതിയുമായി പോവുകയായിരുന്ന ആംബുലന്‍സ് Ambulance, Driver, Accident, Patient's, Injured, Chandera, Kerala
ചന്തേര: (www.kasargodvartha.com 21.10.2014) വീടിന്റെ ടെറസിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ യുവതിയുമായി പോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് രോഗിയുടെ നട്ടെല്ല് പൊട്ടി. മദ്യലഹരിയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് നിന്നുംഒ ഓടിരക്ഷപ്പെട്ടു.

കൊടക്കാട് വെള്ളച്ചാലിലെ നിര്‍മാണ തൊഴിലാളിയായ യുവതിക്കാണ് ടെറസില്‍ നിന്നും വീണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കാലിക്കടവിലെ ജീവന്‍രക്ഷാ ആംബുലന്‍സില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് കരുവാച്ചേരി വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്.

അപകട സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ ഡ്രൈവറായ എച്ചിക്കുളങ്ങരയിലെ ടി.പി രാധാകൃഷ്ണനെ (40) ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇതിനിടയില്‍ രാധാകൃഷ്ണന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

പിന്നീട് മറ്റൊരു ആംബുലന്‍സിലാണ് യുവതിയെ മംഗലാപുരത്തെത്തിച്ചത്. ജൂലൈ 14ന് രാധാകൃഷ്ണന്‍ മദ്യപിച്ച് ഓടിച്ച ജീവന്‍രക്ഷാ ആംബുലന്‍സ് പിലിക്കോട്ട് തോട്ടം ഗെയിറ്റില്‍ ചന്തേര അഡീഷണല്‍ എസ്.ഐ ചന്ദ്രബാബു പിടികൂടുകയും കേസെടുക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Ambulance, Driver, Accident, Patient's, Injured, Chandera, Kerala

Keywords: Ambulance, Driver, Accident, Patient's, Injured, Chandera, Kerala. 

Advertisement:

Post a Comment