city-gold-ad-for-blogger
Aster MIMS 10/10/2023

മെഡിക്കല്‍ കോളജ്: ജനകീയ സമര സമിതിയുടെ ഒപ്പ് ശേഖരണത്തിന് പിന്തുണയുമായി നടന്‍ ജയറാം

ബദിയടുക്ക: (www.kasargodvartha.com 25.10.2014) കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരപ്രഖ്യാപന കണ്‍വണ്‍ഷന് മുന്നോടിയായുള്ള ഒപ്പു ശേഖരണത്തിന് തുടക്കമായി. ബദിയടുക്ക ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബേള പത്മനാഭ ശര്‍മ ഇരിഞ്ഞാലക്കുട ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചലചിത്രം നടന്‍ ജയറാം സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഒപ്പിടാനെത്തി. ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ജനകീയ സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കെ.എന്‍ കൃഷ്ണ ഭട്ട്, പി. തിരുപ്പതി കുമാര്‍ ഭട്ട്, അഡ്വ. പ്രകാശ് അമ്മണ്ണായ, എസ്.എന്‍ മയ്യ, എം. നാരായണ ഭട്ട്, ബി.എസ് ഇബ്രാഹിം, കൃഷ്ണ ബദിയടുക്ക, ഡി.കെ നാരായണന്‍, അന്‍വര്‍ സംബന്ധിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നിന് ആരംഭിക്കുന്ന സമര പ്രഖ്യാപന കണ്‍വെഷന് മുന്നോടിയായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒരു ലക്ഷം പേരുടെ ഒപ്പാണ് ജനകീയ സമര സമിതി ശേഖരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മെഡിക്കല്‍ കോളജ്: ജനകീയ സമര സമിതിയുടെ ഒപ്പ് ശേഖരണത്തിന് പിന്തുണയുമായി നടന്‍ ജയറാം

Keywords : Kasaragod, Badiyadukka, Medical College, Actor, Strike, Kerala, Film Actor Jayaram, Actor Jayaram supports protest for medical college. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL