അനാശാസ്യത്തിനിടെ ബസ് ഡ്രൈവറെയും ഭര്‍തൃമതിയെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു
Sep 15, 2014, 10:01 IST
ബദിയഡുക്ക: (www.kasargodvartha.com 15.09.2014) അനാശാസ്യത്തിനിടെ ബസ് ഡ്രൈവറെയും ഭര്‍തൃമതിയേയും നാട്ടുകാര്‍ വീടുവളഞ്ഞ് പിടികൂടി പോലീസിലേല്പിച്ചു. ബദിയഡുക്ക ഉക്കിനടുക്കയിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവറേയും അണങ്കൂര്‍ സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിയേയുമാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചത്.
ബസ് ഡ്രൈവറെ ഇതിന് മുമ്പ് ചെടേക്കാല്‍ ഭാഗത്ത് വെച്ചും ഇത്തരത്തില്‍ നാട്ടുകാര്‍ പിടികൂടി താക്കീത് നല്‍കിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ ഉക്കിനടുക്കയില്‍ വീട് വെച്ച് താമസിക്കുകയാണ്. ഭാര്യയേയും കുട്ടികളേയും തിങ്കളാഴ്ച രാവിലെ കണ്ണൂരിലേക്ക് പോകാന്‍ ബസ് കയറ്റി വിട്ട ശേഷമാണ് അണങ്കൂര്‍ സ്വദേശിനിയായ യുവതി ഇയാളുടെ താമസസ്ഥലത്തേക്ക് കയറിപ്പോയത്.
സംശയം തോന്നിയ നാട്ടുകാര്‍ വീടുവളയുകയും ഇരുവരേയും കയ്യോടെ പിടികൂടി ബദിയഡുക്ക പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ ആരും ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയായവരായതിനാല്‍ ഇവരെ വിട്ടയക്കേണ്ടി വരുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.
Also Read:
രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്വാനിയും രാജ്നാഥ് സിങും ഒരേ സ്വരത്തില്‍
Keywords: Kasaragod, Kerala, Badiyadukka, Driver, Police, Complaint, Bus Driver, House, Wife,
Advertisement: