Join Whatsapp Group. Join now!
Aster MIMS 10/10/2023

പട്‌ലയില്‍ സ്ഥാപിച്ച ട്രാന്‍ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഭീഷണി

കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ പരിധിയില്‍ പെട്ട ബൂഡ് റോഡിനരികിലെ ട്രാന്‍ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു Madhur, Natives, Electricity, Patla, Driver, school, Students, kasaragod, Kerala,
മധൂര്‍(www.kasargodvartha.com 18.09.2014): കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷന്‍ പരിധിയില്‍ പെട്ട ബൂഡ് റോഡിനരികിലെ ട്രാന്‍ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കല്ല് കൊണ്ടുണ്ടാക്കിയ സിമന്റ് തറയില്‍ സ്ഥാപിച്ച ട്രാന്‍ഫോര്‍മറിന്റെ ഫ്യൂസുകളും മറ്റും കൈകൊണ്ടെ തൊടാന്‍പാകത്തിലുള്ളവയായതിനാല്‍ കുട്ടികള്‍ക്കും വഴിപോക്കര്‍ക്കും അപകട സാധ്യത വിളിച്ചറിയിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ ട്രാന്‍ഫോര്‍മര്‍ സ്ഥാപിച്ചതെന്നും ആരോപണമുണ്ട്.

നാലുവര്‍ഷം മുമ്പ് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സ്ഥാപിച്ച ട്രാന്‍ഫോര്‍മറിന്റെ പലഭാഗങ്ങളും ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. ഏതുനിമിഷവും തകര്‍ന്നുവീഴാന്‍ പാകത്തില്‍ ചരിഞ്ഞും കിടക്കുന്നുണ്ട്. സദാസമയവും ഫ്യൂസുകള്‍ വേണ്ടത്ര സുരക്ഷയില്ലാതെ തുറന്ന് കിടക്കുകയാണ്. ട്രാന്‍ഫോര്‍മര്‍ സ്ഥാപിച്ച സ്ഥത്തിന് ചുറ്റുനിന്നും മണ്ണിട്ടു നികത്തിയതിനാല്‍ ആര്‍ക്കും വൈദ്യുതിലൈനില്‍ സ്പര്‍ശിക്കാന്‍ പാകത്തിലാണ് ഫ്യൂസ്‌കള്‍.

പട്‌ലയിലെയും മായിപ്പാടിയിലെയും സ്‌കൂള്‍ കുട്ടികള്‍ കടന്നുപോകുന്നത് ഇതുവഴിയാണ്. റോഡില്‍നിന്നും അരമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അനുയോജ്യമായ മറ്റു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസര പ്രദേശത്തെ ക്ലബ്ബ് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment