Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ആഢംബര കാര്‍ പിന്തുടര്‍ന്ന് പിടികൂടി

ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയ ആഢംബര കാര്‍ പിന്തുടര്‍ന്ന് പിടികൂടി Kumbala, RTO, Car, Custody, Police, Renault duster car, Chase, Vehicle
കുമ്പള: (www.kasargodvartha.com 19.09.2014) ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചു പോയ ആഢംബര കാര്‍ പിന്തുടര്‍ന്ന് പിടികൂടി. കാസര്‍കോട് ആര്‍.ടി ഓഫീസിലെ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനത്തില്‍ കുമ്പളയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് ഫോര്‍ രജിസ്‌ട്രേഷനിലുള്ള റിനോള്‍ട്ട് ഡസ്റ്റര്‍ കാര്‍ നിര്‍ത്താതെ അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ഓടിച്ചു പോയത്.

മറ്റു വാഹനങ്ങള്‍ക്കും റോഡരികിലൂടെ നടന്നുപോകുന്നവര്‍ക്കും ഭീഷണി സൃഷ്ടിച്ചു കൊണ്ട് ചീറിപ്പാഞ്ഞ കാറിനെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.വി സുനേഷ്, ടി.പി വത്സരാജന്‍, ഡ്രൈവര്‍ സജി എന്നിവര്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കാര്‍ കുമ്പള പോലീസിന് കൈമാറി.

അതിമ വേഗതയില്‍ വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് ആര്‍.ടി.ഒ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kumbala, RTO, Car, Custody, Police, Renault duster car, Chase, Vehicle

Keywords: Kumbala, RTO, Car, Custody, Police, Renault duster car, Chase, Vehicle. 

Post a Comment