3 മാസം മുമ്പ് വര്‍ക്ക് ഷോപ്പില്‍ നിന്നു കാണാതായ ടയറുകള്‍ ഒടുവില്‍ ഉടമയ്ക്ക് പാര്‍സലായി ലഭിച്ചു
Sep 18, 2014, 19:43 IST
കാസര്‍കോട്:(www.kasargodvartha.com 18.09.2014) കാണാതായ ടയറുകള്‍ മൂന്നു മാസത്തിനു ശേഷം ഉടമയ്ക്ക് പാര്‍സലായി ലഭിച്ചു. ചെമ്മനാട്ടെ ബൈക്ക് ബസാര്‍ ഉടമ മുനീറിനാണ് കളവുപോയ ടയര്‍ സെറ്റുകള്‍ സ്വകാര്യ ബസില്‍ പാര്‍സലായി ലഭിച്ചത്. ടയറുകള്‍ മോഷണം പോയതു സംബന്ധിച്ച് മുനീര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ബസ് ഡ്രൈവര്‍ മുനീറിനെ ഫോണില്‍ വിളിച്ച് ടയറുകള്‍ തന്നുവിട്ടിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് പാഷന് പ്രോയുടേയും യമഹ ബെക്കിന്റേയും നാലുടയറുകള് മോഷണം പോയത്. മല്ലികാര്‍ജുന ക്ഷേത്ര ബസ് സ്റ്റോപ്പില്‍വെച്ചാണ് സ്വകാര്യബസില്‍ നിന്നും ടയറുകള്‍ ലഭിച്ചത്. ഹൊസങ്കടിയില്‍ നിന്നാണ് ടയര്‍ ഒരാള്‍ തന്നുവിട്ടതെന്നാണ് ബസ് ഡ്രൈവര്‍ പറയുന്നത്.
പാര്‍സല്‍ കൊണ്ടുവരാനുള്ള ചിലവും കൊടുത്തുവിട്ടയാള്‍ തന്നെ നല്‍കിയിരുന്നു. ടയര്‍ കൊണ്ടുപോയത് ആരായാലും നഷ്ടപ്പെട്ട ടയര്‍ കണ്ടുകിട്ടിയതിലുള്ള സന്തോഷത്തിലാണ് കടയുടമ മുനീര്‍.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, work, Tyre, Bus, Theft, Kerala, complaint, Police, Stolen tyres gets in parcel packet
Advertisement: