Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനലഴി മുറിച്ചുമാറ്റി വീട്ടില്‍ നിന്ന് 1,20,000 രൂപയും മൂന്നരപ്പവന്‍ സ്വര്‍ണവും കവര്‍ന്നു

ജനലഴി മുറിച്ചു മാറ്റി വീട്ടില്‍ നിന്ന് 1,20,000 രൂപയും മൂന്നരപ്പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. തളങ്കര കുന്നില്‍ നുസ്‌റത്ത് kasaragod, Kerala, Robbery, House, Gold, Cash, Dog squad, Town police, Window,
കാസര്‍കോട്: (www.kasargodvartha.com 14.09.2014) ജനലഴി മുറിച്ചു മാറ്റി വീട്ടില്‍ നിന്ന് 1,20,000 രൂപയും മൂന്നരപ്പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. തളങ്കര കുന്നില്‍ നുസ്‌റത്ത് നഗറിലെ ശംസുദ്ദീന്‍ ഖാന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണവും പണവും.

രാത്രി 11.30 മണിയോടെ ഉറങ്ങാന്‍ കിടന്ന വീട്ടുകാര്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്. മയക്കുസ്േ്രപ തളിച്ച് വീട്ടുകാരെ ബോധരഹിതരാക്കിയാണ് കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു.

ജനലഴി മുറിച്ചുമാറ്റി വീട്ടിനകത്ത് കടന്ന മോഷ്ടാക്കള്‍ അകത്തെ മറ്റൊരു വാതില്‍ തകര്‍ത്താണ് കിടപ്പുമുറിയിലെത്തിയത്. വീട്ടുടമയുടെ പരാതിയില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും എത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിനെ കൊണ്ട് വന്ന് പരിശോധിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

തൊട്ടടുത്ത കെ. സുലൈമാന്റെ വീട്ടില്‍ നിന്നും എസ് ത്രീ മൊബൈല്‍ കവര്‍ന്നു. ജനലഴി വളച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഇതിനടുത്ത ആസ്യുമ്മയുടെ വീട്ടില്‍ കവര്‍ച്ചക്കാര്‍ എത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

kasaragod, Kerala, Robbery, House, Gold, Cash, Dog squad, Town police, Window, Robbery in Thalangara.

kasaragod, Kerala, Robbery, House, Gold, Cash, Dog squad, Town police, Window, Robbery in Thalangara.

kasaragod, Kerala, Robbery, House, Gold, Cash, Dog squad, Town police, Window, Robbery in Thalangara.








kasaragod, Kerala, Robbery, House, Gold, Cash, Dog squad, Town police, Window,

Photos: Zubair Pallickal

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment