പെരുമ്പാമ്പ് പിടികൂടിയ മയിലിനെ നാട്ടുകാര്‍ രക്ഷിച്ചു; പിന്നീട് ചത്തു
Sep 18, 2014, 11:05 IST
നെല്ലിക്കട്ട : (www.kasargodvartha.com 18.09.2014) പൈക്ക ബാലടുക്കയില്‍ പെരുമ്പാമ്പ് പിടികൂടിയ മയിലിനെ നാട്ടുകാര്‍ രക്ഷിച്ചെങ്കിലും പിന്നീട് ചത്തു. വ്യാഴാഴ്ച രാവിലെ ബാലടുക്കയിലെ റോഡരികിലാണ് രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പ് പെണ്മയിലിനെ പിടികൂടിയത്. രണ്ട് മയിലുകളാണ് ഉണ്ടായിരുന്നതെങ്കിലും ഒന്ന് പറന്നുപോയി. പെരുമ്പാമ്പും രണ്ടെണ്ണമുണ്ടായതായി നാട്ടുകാര്‍ വെളിപ്പെടുത്തി.
പാതി വിഴുങ്ങിയ മയിലിനെ നാട്ടുകാര്‍ പെരുമ്പാമ്പിന്റെ വായില്‍നിന്ന് പുറത്തെടുത്ത് അല്‍പ്പം കഴിയുമ്പോഴേക്കും മയില്ചത്തു. ഈ പ്രദേശത്ത് മയിലുകള്‍ ധാരാളമായി വിരുന്നുകാരായി എത്താറുണ്ടെന്നും മയിലുകളുടെ നൃത്തം കണ്ണിന് കുളിര്‍മ്മ പകരുന്ന കാഴ്ചയാണെന്നും നാട്ടുകാര്‍ പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനേയും ചത്ത മയിലിനേയും വനപാലകര്‍ക്ക് കൈമാറുമെന്നും നാട്ടുകാര്‍ അറിയിച്ചു.
-നിസാമുദ്ദീന്‍ പൈക്ക
Also read:
വിമാനം പറത്തി ബെല്ലിയുടെ 90-ാം പിറന്നാള്‍ ആഘോഷം
Keywords : Snake, Peacock, Paika, Kasaragod, Kerala, Baladka, Python trapped.
Advertisement: