city-gold-ad-for-blogger
Aster MIMS 10/10/2023

ഇരിപ്പിടങ്ങള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷം വളരുന്നു; പോലീസ് ഇടിച്ചു നിരത്താന്‍ രംഗത്തിറങ്ങി

കാസര്‍കോട്: (www.kasargodvartha.com 27.09.2014) റോഡരികിലേയും മറ്റു പൊതു സ്ഥലങ്ങളിലേയും ഇരിപ്പിടങ്ങള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷം വളരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഇരിപ്പിടങ്ങള്‍ ഇടിച്ചു നിരത്താന്‍ പോലീസ് രംഗത്തിറങ്ങുന്നു. കാസര്‍കോട് പോലീസ് സബ് ഡിവിഷന്‍ പരിധിയിലാണ് ഇത്തരം ഇരിപ്പിടങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ക്ക് യുവാക്കള്‍ കോപ്പുകൂട്ടുന്നതെന്നാണ് പോലീസ് പറയുന്നത്.

കൂടല്‍ ജി.എല്‍.പി. സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോഡരികിലെ സ്ഥലത്ത് നിര്‍മിച്ച സിമന്റ് ഇരിപ്പിടം പോലീസ് പൊളിച്ചുനീക്കാന്‍ കാരണം ഇവിടങ്ങില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ഈ ഇരിപ്പിടങ്ങള്‍ കേന്ദ്രീകരിച്ച് ആസൂത്രണം നടന്നതായുള്ള വിവിരത്തിന്റെ അടിസ്ഥാനത്തിലാണ്.

കാണുമ്പോള്‍ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലമെന്ന് തോന്നിക്കുമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാര്‍ മാലിന്യ നിക്ഷേപത്തിനുള്ള പ്രധാന കേന്ദ്രമാക്കി ഈ സ്ഥലത്തെ മാറ്റിയിരുന്നു. മാലിന്യം തള്ളുന്നത് ദുസഹമായതോടെ യുവാക്കള്‍ രംഗത്തിറങ്ങുകയും മാലിന്യം തള്ളാതിരിക്കാന്‍ ഇവിടെ വിശ്രമിക്കുന്നതിനായുള്ള ഇരിപ്പിടം ഉണ്ടാക്കുകയുമായിരുന്നു. യുവാക്കള്‍ നല്ലകാര്യമാണ് ചെയ്തതെങ്കിലും പിന്നീട് പതുക്കെ ഈ ഇരിപ്പിടം കേന്ദ്രീകരിച്ചായിരുന്നു നാട്ടിലെ അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

അക്രമത്തിന്റെ പ്രഭവ കേന്ദ്രം ഈ ഇരിപ്പിടത്തില്‍ ഒന്നിക്കുന്ന യുവാക്കളുടെ ചിന്തയില്‍ നിന്നാണെന്ന് വൈകിയാണ് പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇതോടെ ഇരിപ്പിടം ഇടിച്ചുനിരത്താന്‍ പോലീസ് രംഗത്തിറങ്ങുകയായിരുന്നു. സമാധാനപരമായ ഏത് കാര്യത്തിനും പോലീസിന്റെ പിന്തുണയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സംഘര്‍ഷം വളര്‍ത്താനുള്ള കേന്ദ്രമായി ഇത്തരം ഇരിപ്പിടങ്ങള്‍ മാറുമ്പോള്‍ അതില്ലാതാക്കുമെന്നുള്ള മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്.

നിരവധി ക്ലബ്ബുകളും മറ്റു സാംസ്‌ക്കാരിക സംഘടനകളുടെ ഓഫീസുകളും നാട്ടില്‍ ഉള്ളപ്പോള്‍ ഇത്തരം ഒരു ഇരിപ്പിടങ്ങളില്‍ യുവാക്കള്‍ കേന്ദ്രീകരിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് നാട്ടിലെ നിഷ്പക്ഷമതികളായ മുതിര്‍ന്നവര്‍ പറയുന്നത്. യാതൊരു ജോലിയും ചെയ്യാതെ സാദസമയവും ഇരിപ്പിടങ്ങളില്‍ കേന്ദ്രീകരിക്കുന്ന യുവാക്കള്‍ക്ക് പലവിധ തെറ്റായ ചിന്തകളും തോന്നുന്നതും അത് പരസ്പരം പങ്കുവെയ്ക്കുന്നതും സ്വാഭാവികമാണെന്നും ഇതില്ലാതാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

ചിലസ്ഥലങ്ങളില്‍ ഇത്തരം ഇരിപ്പിടങ്ങള്‍ സന്ധ്യമയങ്ങിയാല്‍ മദ്യപാന കേന്ദ്രങ്ങളായി മാറുന്നുവെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. കല്ലുപാകി സിമന്റിട്ട് അടിപൊളി സെറ്റപ്പാണ് ചില ഇരിപ്പിടങ്ങളൂടേത്. ഇവിടെ ചിലര്‍ മതചിഹ്നങ്ങളും വരച്ചുവെക്കാന്‍ തുടങ്ങിയതോടെ ചേരിതിരിഞ്ഞുള്ള അക്രമവും പെരുകാന്‍ തുടങ്ങി. ചിലവീടുകള്‍ക്ക് നേരേയും മറ്റും നടന്ന അക്രമങ്ങള്‍ ഇത്തരം ഇരിപ്പിടങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായതാണെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളും റിപോര്‍ട്ട് ചെയ്ത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിച്ച ഇരിപ്പിടങ്ങളില്‍ എതിര്‍വിഭാഗത്തില്‍പെട്ടവര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ നടത്തുന്ന പ്രധാന ചിന്താ കേന്ദ്രങ്ങളാകുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റോഡരികിലേയും മറ്റും അനധികൃത പാര്‍ട്ടി ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടിറങ്ങി പൊളിച്ചുനീക്കിയിരുന്നു.

സന്ധ്യമുതല്‍ രാത്രി ഏറെ വൈകുംവരേയും വീട്ടിലെത്താതെ യുവാക്കള്‍ ഇത്തരം ഇരിപ്പിടങ്ങള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നതിന്റെ ഉദേശ്യ ലക്ഷ്യങ്ങള്‍ പോലീസ് വൈകിയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. 16 നും 20 നും ഇടയിലുള്ള കൗമാരക്കാരാണ് ഇത്തരം ഇരിപ്പിടങ്ങളിലെ സ്ഥിരം അന്തേവാസികള്‍. അതുകൊണ്ടുതന്നെയാണ് പോലീസ് ഇപ്പോള്‍ ഇരിപ്പിടങ്ങള്‍ പൊളിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഇരിപ്പിടങ്ങള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷം വളരുന്നു; പോലീസ് ഇടിച്ചു നിരത്താന്‍ രംഗത്തിറങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL