Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ഗവ കോളജില്‍ അവര്‍ 'ഒരു വട്ടം കൂടി' ഒത്തുചേര്‍ന്നു

കാസര്‍കോട് ഗവ. കോളജിലെ പൂര്‍b വിദ്യാര്‍ഥികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. ഗവ. കോളജിലെ 1975 - 85 Kasaragod, Govt.college, Kerala, Website-inauguration, Oruvattamkoodi
കാസര്‍കോട്: (www.kasargodvartha.com 14.09.2014) കാസര്‍കോട് ഗവ. കോളജിലെ പൂര്‍b വിദ്യാര്‍ഥികളുടെ കൂട്ടായ്മ ശ്രദ്ധേയമായി. ഗവ. കോളജിലെ 1975 - 85 കാലത്തെ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് മധുര സ്മരണകള്‍ പങ്കുവയ്ക്കാന്‍ ഞായറാഴ്ച ഒരിക്കല്‍ കൂടി അതേ കാമ്പസില്‍ സംഗമിച്ചത്.

'ഒരു വട്ടം കൂടി' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നാനൂറോളം അംഗങ്ങള്‍ പങ്കെടുത്തു. കോളേജില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ഒരു വട്ടം കൂടി എന്ന കൂട്ടായ്മയുടെ വെബ്‌സൈറ്റ് കേരള സാങ്കേതിക സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. അബ്ദുര്‍ റഹ്മാന്‍ പൈക്കയും അംഗങ്ങളെ കുറിച്ചുളള ഡയറക്ടറിയുടെ പ്രകാശനം മംഗലാപുരം പി.എ. കോളജ് ഓഫ് എന്‍ജിനീയറിംഗ് ഡയറക്ടര്‍ കെ.എം. ഹനീഫയും നിര്‍വഹിച്ചു.

കോളജില്‍ ഒരുക്കിയ ഭീമന്‍ പൂക്കളം ശ്രദ്ധയാകര്‍ഷിച്ചു. ബപ്പിടി മുഹമ്മദ് കുഞ്ഞി, എ.കെ. ജയിംസ്, സണ്ണി ജോസഫ്, കെ.എം. ഹനീഫ്, എന്‍.എ. സുലൈമാന്‍, ആര്‍. ഗിരിധര്‍, നാരായണന്‍ കാഞ്ഞങ്ങാട്, പ്രഭാകരന്‍ ചാലിയങ്കാല്‍, ദിവാകരന്‍ വിഷ്ണുമംഗലം, മൂസാ ബി. ചെര്‍ക്കള, എല്‍.എ. ഇഖ്ബാല്‍, സന്ധ്യ, .സുരേഷ് കുമാര്‍ തിരുവനന്തപുരം, സീമന്തിനി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നാസര്‍ ഹസന്‍ അന്‍വര്‍ സ്വാഗതവും മൊയ്തു പെര്‍ള നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Kasaragod, Govt.college, Kerala, Website-inauguration, Oruvattamkoodi
Kasaragod, Govt.college, Kerala, Website-inauguration, Oruvattamkoodi
Kasaragod, Govt.college, Kerala, Website-inauguration, Oruvattamkoodi
Kasaragod, Govt.college, Kerala, Website-inauguration, Oruvattamkoodi

Keywords: Kasaragod, Govt.college, Kerala, Website-inauguration, Oruvattamkoodi. 

Advertisement:

Post a Comment