city-gold-ad-for-blogger
Aster MIMS 10/10/2023

ഓണത്തിന് സ്‌പെഷലായി അരിയും പഞ്ചസാരയും നല്‍കുന്നു

കാസര്‍കോട്: (www.kasargodvartha.com 01.09.2014) ജില്ലയിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണം സ്‌പെഷ്യലായി 13.50 രൂപ യ്ക്ക് ഒരു കിലോ പഞ്ചസാര അതാത് റേഷന്‍ കടകളില്‍ നിന്നും നല്‍കുന്നതായി  ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ബൃന്ദ അറിയിച്ചു. സെപ്തംബര്‍ ഒന്നു മുതലാണ് വിതരണം ആരംഭിച്ചത്. കൂടാതെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ 10കിലോ അരി , എപിഎല്‍ സബ്‌സിഡി  കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി (2 രൂപ നിരക്കില്‍) ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരിയും  എഎവൈ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരി ഒരു രൂപ നിരക്കിലും  സെപ്തംബര്‍ മാസത്തെ വിഹിതമായി ലഭിക്കും.

മുഴുവന്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം വീതം ഗോതമ്പ് 6.70 രൂപ നിരക്കിലും ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 5 കിലോ ഗോതമ്പ് രണ്ട് രൂപ നിരക്കിലും  ലഭിക്കും. അന്നപൂര്‍ണ്ണ  കാര്‍ഡുടമകള്‍ക്ക്  10 കിലോ അരി സൗജന്യമായും ലഭിക്കും. വൈദ്യുതീകരിച്ച  കാര്‍ഡുടമകള്‍ക്ക്  അരലിറ്റര്‍ മണ്ണെണ്ണയും  വൈദ്യുതീകരിക്കാത്ത കാര്‍ഡുടമകള്‍ക്ക്  4 ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ച  അരി സൗജന്യമായി നല്‍കും.

ഓണത്തിന് സ്‌പെഷലായി അരിയും പഞ്ചസാരയും നല്‍കുന്നു
ഓണക്കാലത്ത് ജില്ലയിലെ  റേഷന്‍ വിതരണം സുഗമമാക്കുന്നതിന് താലൂക്ക് ജില്ലാ  സ്‌പ്ലൈ ഓഫീസുകളില്‍ സെപ്തംബര്‍ ആറു വരെ  കണ്‍ട്രോള്‍ റൂ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് റേഷന്‍  വിതരണത്തിലുണ്ടാകുന്നപരാതികള്‍  കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിക്കാവുന്നതാണ്. ഫോണ്‍ നം താലൂക്ക് സപ്ലൈ ഓഫീസ്, കാസര്‍കോട് (04994 230108), താലൂക്ക് സപ്ലൈ ഓഫീസ് ഹോസ്ദുര്‍ഗ്ഗ് (04672 204044), ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL