city-gold-ad-for-blogger
Aster MIMS 10/10/2023

നന്മയുടെ വെളിച്ചമേകി എമർജൻസി ലാംബും വിദ്യാഭ്യാസ പുരസ്കാരവും

കുറ്റിക്കോൽ:(www.kasargodvartha.com 18.09.2014) വൈദ്യുതി ഇല്ലാത്ത വീടുകളിലെ ബേത്തുർപാറ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനത്തിനു വെളിച്ചമേകാൻ യു.എ.ഇ-ലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ നന്മ.

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തൽ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ സർവേയിൽ 9 വീടുകളിൽ വൈദ്യുതി ഇല്ലെന്നു കണ്ടെത്തുകയും തുടർന്ന് എമർജൻസി ലാംബ് നല്കാൻ തീരുമാനിക്കുകയുമായിരുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ബി. എം. പ്രദീപ്‌ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട്‌ വി. കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷം വഹിച്ചു.

നന്മയുടെ രണ്ടാമത് വിദ്യാഭ്യാസ പുരസ്കാരവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. 2013-14 വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ പി. അനുശ്രീ, മുഹമ്മദ്‌ ബിലാൽ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എം. ശ്രവ്യ, എൻ. രേവതി എന്നിവർ വിദ്യാഭ്യാസ പുരസ്കാരമായ ക്യാഷ് അവാർഡിനും മോമാന്റൊയ്ക്കും അർഹരായി.

കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് മെംബർ സി. രാധ, സ്കൂൾ ഹെഡ് മാസ്റ്റർ എം. ദാമോദരൻ, സി. ഗോപാലകൃഷ്ണൻ സംസാരിച്ചു. നന്മ പ്രസിഡണ്ട്‌ കെ. നാരായണൻ വളവ് സ്വാഗതവും ജനറൽ സെക്രട്ടറി ശ്രീജിത്ത് ബേത്തൂർ നന്ദിയും പറഞ്ഞു. 

സ്കൂളിന്റെയും നാടിന്റെയും യു.എ.ഇയിലുളള പൂർവവിദ്യാർ‍ത്ഥികളുടെയും ക്ഷേമത്തിനും സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനും വേണ്ടി പ്രവർ‍ത്തിക്കുക എന്ന ലക്‌ഷ്യത്തോടെ, വിപുലമായ കലാ-സാമൂഹിക-സാംസ്കാരിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുന്ന "നന്മ", നന്മയുള്ള കൂട്ടുകാരുടെ കൂട്ടായ്മയായി വ്യത്യസ്തമാവുകയാണ്.

നന്മയുടെ വെളിച്ചമേകി എമർജൻസി ലാംബും വിദ്യാഭ്യാസ പുരസ്കാരവും

നന്മയുടെ വെളിച്ചമേകി എമർജൻസി ലാംബും വിദ്യാഭ്യാസ പുരസ്കാരവും

നന്മയുടെ വെളിച്ചമേകി എമർജൻസി ലാംബും വിദ്യാഭ്യാസ പുരസ്കാരവും

നന്മയുടെ വെളിച്ചമേകി എമർജൻസി ലാംബും വിദ്യാഭ്യാസ പുരസ്കാരവും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Kuttikol, Award, UAE, Kanhangad, kasaragod, Kerala, Students, Panchayath, Teachers, Nanma project in Bethurpara school 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL