city-gold-ad-for-blogger
Aster MIMS 10/10/2023

ബാലസംഘത്തിന്റെ പട്ടാള വേഷം, കേസെടുക്കണമെന്ന് എം.എസ്.എഫ്.

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2014) സി.പി.എമ്മിന്റെ ബാല സംഘടനയായ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നീലേശ്വരം നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ പട്ടാള വേഷധാരികളായ പ്രവര്‍ത്തകര്‍ അണിനിരന്ന സംഭവത്തില്‍ കേസെടുക്കണമെന്ന് എംഎസ്എഫ്.

മുമ്പ് നബിദിന ഘോഷയാത്രയോടനുബന്ധിച്ച് കാഞ്ഞങ്ങാടും കാസര്‍കോട്ടും നടത്തിയ സ്‌കൗട്ടില്‍ പട്ടാള വേഷം ധരിച്ചെന്നാരോപിച്ച് കേസെടുക്കുകയും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഇതിന്റെ പേരില്‍ ഇന്നും പോലീസ് വേട്ടയാടുകയാണ്. ഇതിനിടയിലാണ് പോലീസിന്റെ കണ്‍മുന്നില്‍ വെച്ച് സി.പി.എം. നേതാക്കള്‍ കുട്ടികളെ പട്ടാള വേഷം അണിയിച്ചത്. ഇത് കണ്ടില്ലെന്ന നടിക്കുന്ന പോലീസ് ഒരു വിഭാഗം മാത്രം പട്ടാള വേഷം അണിഞ്ഞാല്‍ കേസെടുക്കുകയും വീടുകളില്‍ നിരന്തരം കയറി ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

രാജ്യദ്രോഹ കുറ്റം ചുമത്തി മുമ്പ് കേസെടുത്തത് പോലെ ഈ വിഷയത്തിലും ഗൗരവമായ
കേസ് എടുക്കാന്‍ പോലീസ് തയ്യാറാവണമെന്നും അല്ലാത്ത പക്ഷം എം.എസ്.എഫ്. ശക്തമായി പ്രതിഷേധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും എം.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഹാഷിംബംബ്രാണിയും സെക്രട്ടറി ആബിദ് ആറങ്ങാടിയും വ്യക്തമാക്കി. നബിദിനത്തോടനുബന്ധിച്ചുള്ളപട്ടാള വേഷത്തിനെതിരെ ഗൗരവമായി കേസെടുക്കാന്‍ ആവശ്യപ്പെട്ട ബി.ജെ.പി. യുടെ മൗനം രാഷ്ട്രീയ പാപ്പരത്തമാണെന്നും നേതാക്കള്‍ ആരോപിച്ചു.

ബാലസംഘത്തിന്റെ പട്ടാള വേഷം, കേസെടുക്കണമെന്ന് എം.എസ്.എഫ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL